ജിബിക്കായ് കൈകോർക്കാം…1 min read

15/3/23

തിരുവനന്തപുരം ജില്ലയിൽ പുളിയിറക്കോണം വാർഡിൽ താമസിക്കുന്ന ജിബി . R കഴിഞ്ഞ 2022 നവംബർ മാസം ജോലിക്കിടെ കാലുകൾ കുഴയുന്നത് പോലെ തോന്നി തളർന്നു വീഴുകയായിരുന്നു. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കുകയും Polymyositis എന്ന ശരീരത്തിലെ മസിലുകളെ തളർത്തുന്ന അസുഖം ആണ് എന്ന് കണ്ടെത്തുകയും ചെയ്തു. ഒപ്പം ഡോക്ടറിന്റെ നിർദേശപ്രേകാരം മരുന്നുകൾ കഴിച്ചു തുടങ്ങി. അതോടൊപ്പം പൂർവ സ്ഥിതിയിലാകാൻ ഒരു ഇൻജെക്ഷൻ അടിയന്തിര മായി എടുക്കാൻ നിർദ്ദേശിച്ചു. 5 ലക്ഷം രൂപ വില വരുന്ന ഒരു ഇൻജെക്ഷൻ അവർ നിർദേശിച്ചു. സുഹൃത്തുക്കളുടെ സഹായവും, കടം വാങ്ങിയും  ഇൻജെക്ഷൻ എടുക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി അസുഖം കുറഞ്ഞു വരുകയായിരുന്നു. പക്ഷെ പെട്ടന്ന് വീണ്ടും അസുഖം കൂടുകയും ഇരുകാലുകൾ പൂർണ്ണമായി തളരുകയും ശരീരം ആകെ തളർന്നു പോകുന്ന അവസ്ഥ യിലാകുകയും ചെയ്തു.ഇതിനെ തുടർന്ന് വീണ്ടും ആദ്യം ചികിത്സ നടത്തിയ SK ആശുപത്രിയിലെ ഡോക്ടറിനെ സമീപിച്ചു. സാധാരണ ഇൻജെക്ഷൻ എടുത്താൽ അസുഖം ഭേദമാകാനുള്ള   സാധ്യത ഉള്ളതാണ്പിന്നെ എന്ത് കൊണ്ട് അസുഖം വീണ്ടും വരുന്നു എന്ന് അവർക്കു കണ്ടെത്താൻ സാധിച്ചില്ല. വിദഗ്ധ ചികിത്സക്കായി  അവർ ചിത്ര ഹോസ്പിറ്റലിലേക്കു റെഫർ ചെയ്തു. ഇപ്പോൾ മൂന്നു ദിവസത്തിൽ കൂടുതൽ ആയി അഡ്മിറ്റ് ചെയ്തു ചികിത്സാആരംഭിച്ചു നേരത്തെ എടുത്തിരുന്ന ഇൻജെക്ഷൻ തന്നെ വീണ്ടും എടുക്കണം എന്നാണ് ചിത്ര ഹോസ്പിറ്റലിലെ ഡോക്ടർ പറയുന്നത്. എന്നാൽ ആ ഇൻജെക്ഷൻ ഒന്നുകൂടി എടുക്കാൻ 5 ലക്ഷം രൂപ വരും അതിനു ശേഷം പ്ലാസ്മ തെറാപ്പിയാണ് ഡോക്ടർ മാർ നിർദ്ദേശിക്കുന്നത് . അതിനു എല്ലാം കൂടി വലിയ ഒരു തുക ചെലവ് വരും. വീണ്ടും അത്രയും പണം മുടക്കി ചികൽസിക്കാൻ ഉള്ള സാമ്പത്തിക ശേഷി ഇല്ലാത്ത കുടുംബം ആണ്. പ്രായമായ മാതാപിതാക്കളും, ഭാര്യയും 3വയസുള്ള കുഞ്ഞുമാണ് ഉള്ളത്. ഇഞ്ചക്ഷനുള്ള തുകക്ക്പുറമെ ഓരോ ദിവസത്തെ ഹോസ്പിറ്റൽ ചിലവും കൂടി താങ്ങുവാനുള്ള ശേഷി ഈ കുടുംബത്തിനില്ലാത്തതിനാലാണ്    സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. നിങ്ങളുടെ ചെറിയൊരു സഹായം പോലും ജിബിയുടെ ജീവൻ നിലനിർത്താൻ സഹായകമാകും.

Name:Jibu R(Brother)
Account number:0822101030262
IFSC Code:CNRB0000822
Bank Details:Canara Bank, Devasom Board Building, MG Road,695002

Leave a Reply

Your email address will not be published. Required fields are marked *