തിരുവനന്തപുരം :പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽഡോക്ടർ, ആംബുലൻസ്ഡ്രൈവർ
തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
ഡോക്ടർ നിയമനത്തിന് എം.ബി.ബി.എസ് യോഗ്യതയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. ആംബുലൻസ് ഡ്രൈവർ തസ്തികയിൽ പത്താം ക്ലാസ്സ്, ഹെവി ഡ്യൂട്ടി ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ആംബുലൻസ് ഡ്രൈവറുടെ പ്രായപരിധി 45 വയസ്സിൽ താഴെ. രണ്ട് തസ്തികകളിലും ഒരൊഴിവ് വീതമാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 12 ന് രാവിലെ 10 മണിക്ക് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ – ഇൻ ചാർജ് അറിയിച്ചു.