പ്രൗഡിയുടെ നിറവിൽ അൽ അർജുൻ നാച്ചുറൽ ഹെർബൽ ആയുർവേദ ഹിജാമ ക്ലിനിക്കിന്റെ ഒന്നാം വാർഷികം ;ആംബുലൻസ് സർവീസിന് തുടക്കവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു1 min read

27/10/22

കൊല്ലം :ഭാരതത്തിന്റെ ആയുർവേദ സമ്പത്ത് സാധാരണക്കാർക്കും പകർന്നു നൽകിയ അൽ അർജുൻ നാച്ചുറൽ ഹെർബൽ ആയുർവേദ ഹിജാമ ക്ലിനിക്കിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തുടക്കം കുറിച്ച ആംബുലൻസ് സർവീസ് ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം മനോജ്കുമാർ നിർവഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ജെ നജീബ്ത്ത്സൗജന്യ മെഡിക്കൽ ക്യാമ്പും, സൗജന്യ രക്ത പരിശോധന ക്യാമ്പ് ഉദ്ഘാടനവും നിർവഹിച്ചു.

മുൻ കൊല്ലം ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ഏർ ബദീയ്യ അക്കാദമി ചെയർമാനും പെരിങ്ങാട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ആയ പെരിങ്ങാട് ഉസ്താദ് അബു മുഹമ്മദ് ഇദ്രീസ് ഷാഫി, കടക്ക് ജുമാമസ്ജിദ് ചീഫ് ഇമാം ഷഫീഖ് അൽ ഖാസിമി, വേക്കൽ ജുമാമസ്ജിദ് ചീഫ് ഇമാം തടിക്കാട് സൈദ് മൗലവി, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ എം മാധുരി, സബിത ചിങ്ങേലി, കടക്കൽ ഗവൺമന്റെ ഹൈസ്കൂൾ പി ടി എ പ്രസിഡണ്ട് അഡ്വ: തങ്കരാജ്, സാമൂഹിക പ്രവർത്തകരും കേരളത്തിൽ അറിയപ്പെടുന്ന വ്യത്യസ്ത സംഘടനാ പ്രതിനിധികളും ആയ ശ്രീ. കടക്കൽ ജുനൈദ്, ശ്രീ. താജുദ്ദീൻ കടയ്ക്കൽ, കുമാരി. മുബീന കൊല്ലം, കടയ്ക്കൽ അറഫാ സ്പെഷാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ: അൻസാരി കടക്കൽ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ, അൽ അർജുൻ ആയുർവേദിക് & ഹിജാമ ക്ലിനിക് അഡ്മിനിസ്ട്രേറ്റർ ഡോ. നിമ്മി മെഡിക്കൽ ഓഫീസർ ഡോ. ജസ്ന, ഹിജാമ സ്പെഷലിസ്റ്റ് സഫീറ സാജിദ്, കടക്കലിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രബുദ്ധരായ നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *