ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു ;ജോൺ ബ്രിട്ടാസ് എം. പി.1 min read

21/7/22

തിരുവനന്തപുരം :സദാചാര പ്രവർത്തകർക്കെതിരെ പ്രതികരിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി ജോണ്‍ ബ്രിട്ടാസ് എം പി “പിള്ളേര് ഒന്നിച്ചിരിക്കാതിരിക്കാൻ ഒറ്റ ബെഞ്ച് നാട്ടിലെ ചിലർ മുറിച്ചു മാറ്റി മൂന്ന് സീറ്റാക്കി….ഒരുമിച്ചിരിക്കാൻ അതൊന്നും തടസമല്ലെന്ന സന്ദേശം നൽകുന്ന എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികൾ പ്രതീക്ഷ നൽകുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞ കാര്യം ഇന്നും ചിലർക്ക് മനസ്സിലായിട്ടില്ലെന്നും !അദ്ദേഹം പറഞ്ഞു.”

തിരുവനന്തപുരം സി ഇ ടി കോളേജിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ ബെഞ്ച് വെട്ടി പൊളിച്ച്‌ ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തി ചെയ്തവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ മാസ് മറുപടി നല്‍കിയിരിക്കുകയാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച്‌ ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ മറുപടി നല്‍കിയത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോല്ലേ’. വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുകയാണ്. നിരവധി പേരാണ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *