തിരുവന്തപുരം: കൊല്ലം പരവൂർ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനിഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ വകുപ്പ് തല അന്വേഷണം കുറ്റാരോപിതരെ രക്ഷിക്കുന്നതിനായുള്ള ഒത്തുകളി ആയിരുന്നു എന്ന് വിവരാവകാശ രേഖകളിലൂടെ വ്യക്തമാവുകയാണ്. അന്വേഷണത്തിന് കുറ്റാരോപിതന്റെ ജൂനിയറുംഅതേ റാങ്കിലുമുള്ള ഉദ്യോഗസ്ഥയെ നിയോഗിച്ചതുതന്നെ അന്വേഷണത്തെ
അട്ടിമറിക്കുന്നതിനാണ്.കേസിലെ
നിർണായക തെളിവായ
ആത്മഹത്യാ കുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥ പരിശോധനക്ക് വിധേയമാക്കിയില്ല.ടെലഫോണിൽ ആവശ്യപ്പെട്ടിട്ടും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അത് നൽകിയില്ല എന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ളവർ അനീഷ്യക്ക് എതിരെ ഗൂഢാലോചന നടത്തി എന്ന് ബോധ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പ്
ബോധപൂർവം അന്വേഷണപരിധിയിൽനിന്ന്
ഒഴിവാക്കുകയായിരുന്നു.അന്വേഷണത്തിൽ കൂടുതൽ പേർ കുറ്റാരോപിതർക്ക് അനുകൂല മായാണ് മൊഴി നൽകിയത് എന്ന് വരുത്തിതീർക്കാൻ അനീഷ്യയെ കൂട്ടം ചേർന്ന് പീഡിപ്പിച്ചവിവരം അറിയാവുന്നവരുടെ
ഇത്തരത്തിൽ മൊഴി എടുക്കാൻ തയാറായില്ല. ഡിഡിപി (അഡ്മിനിസ്ട്രേഷൻ) ആയിരുന്ന പ്രേംനാഥ് ഇത്തരത്തിൽ മൊഴി എടുക്കുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട ആളാണ്. ഇദ്ദേഹം മൊഴി നൽകാൻ തയ്യാറാണ് എന്ന് രേഖാമൂലംഅറിയിച്ചിട്ടുംഅദ്ദേഹത്തെ ഒഴിവാക്കി.വിവരാവകാശ നിയമപ്രകാരം അക്കാര്യംഅന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ആരും സ്വമേധയാ മൊഴിനൽകാൻ തയ്യാറായിട്ടില്ല എന്ന മറുപടിയാണ് ലഭ്യമാക്കിയത്. കുറ്റാരോപിതനായ ഡി.ഡി.പി അബ്ദുൾ ജലീൽ (പ്രത്യേകയോഗം വിളിച്ച്
സഹപ്രവർത്തകരുടെ മുന്നിലിട്ട് തേജോവധം നടത്തിയതിന്റെ ശബ്ദരേഖ കയ്യിലുള്ള അഡ്വ. ശബ്ദരേഖ കയ്യിലുള്ള അഡ്വ. രജനിയും തെളിവെടുപ്പിൽ നിന്ന് മാറ്റിനിർത്തി.
ഏതൊരു അന്വേഷണം പ്രഖ്യാപിക്കുമ്പോഴും ഏതെല്ലാം കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്ന് ടേംസ് ഓഫ് റഫറൻസ് ഉണ്ടാവും. എന്നാൽ, ഈ അന്വേഷണത്തിന് അത്തരത്തിലുള്ള ഒരു സംഗതിയും ഉണ്ടായിരുന്നില്ല എന്ന് വിവരാവകാശ രേഖയിൽ പറയുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥ മൊഴി എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. അനീഷ്യ ആത്മഹത്യക്കു മുമ്പ് പുറത്തുവിട്ട് അഞ്ച് ശബ്ദ സന്ദേശങ്ങളും അവയിൽ പറയുന്ന കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ ഒരു രേഖയും ലഭ്യമല്ല. അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച ഉത്തരവിൽ, അന്വേഷണത്തിന് ആവശ്യമായ റിപ്പോർട്ടുകൾ, വാർത്താ മെറ്റീരിയലുകൾ, ശകലങ്ങൾ എന്നിവ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥക്ക് കൈമാറണം എന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അത്തരം ഒരു രേഖയും കൈമാറിയതായി രേഖയില്ല. ഇത്തരത്തിൽ രേഖകൾ കൈമാറാൻ നിയുക്തനായ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഗുഡാലോചനയിൽ പങ്കുകാരനാണെന്ന് അനീഷ്യയുടെ ആത്മഹത്യാ കുറിപ്പിൽ പരമാർശിക്കപ്പെട്ട ഉദ്യോഗസ്ഥാനാണ്. കുറ്റാരോപിതനായ ഡി.ഡി.പി അബ്ദുൾ ജലീൽ പ്രത്യേക യോഗം വിളിച്ച് അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി ചർച്ച ചെയ്തത് അനീഷ്യയെ സഹപ്രവർത്തകർക്കു മുന്നിലിട്ട് അപമാനിക്കുന്നതിനും, അവരെ കുറിച്ച് മറ്റ് എ.പി.പി മാരിൽ ശത്രുത ഉണ്ടാക്കുന്നതിനുമായിരുന്നു. യോഗത്തിലെ അജണ്ടകളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. അനീഷ്യക്ക് വിദഗ്ദ ചികിൽസ നിഷേധിക്കുന്ന തരത്തിൽഅവധി അനുമതിയിൽ സ്റ്റേഷൻ വിട്ട് പോവരുതെന്ന് നിർദ്ദേശിക്കപ്പെട്ടു. അവധി എടുക്കാതെ ജോലിക്ക് ഹാജരാവാതിരുന്ന കുറ്റാരോപിതൻ എ.പി.പി ശ്യാം കൃഷ്ണനൽകിയ അവധി അപേക്ഷകൾ അന്വേഷണഉദ്യോഗസ്ഥപരിശോധനയ്ക്ക് വിധേയമാക്കാതെ ഇദ്ദേഹം ആരോപണ വിധേയമായ ദിവസങ്ങളിൽ അവധി എടുത്തു എന്ന് കളവായി റിപ്പോർട്ട് ഉണ്ടാക്കി. അന്വേഷണ റിപ്പോർട്ടിൽ പറയുന്ന മുഴുവൻ കാര്യങ്ങളും കുറ്റാരോപിതരെ രക്ഷിക്കുന്നതിനു വേണ്ടി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ബോധ്യപ്പെടുന്നതാണ്. ഈ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയാണ് കുറ്റാരോപിതർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത്. ഈ ജാമ്യം റദ്ദ് ചെയ്യുന്നതിന് അനീഷ്യ ഐക്യദാർഢ്യ സമിതിയും അനീഷ്യയുടെ കുടുംബവും സമീപിക്കും. കുറ്റാരോപിതരെ വെള്ളപൂശുന്നതിനായി വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാറിന് ഇതിനകം പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടും കോടതിയെ സമീപിക്കുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പി.ഇ.ഉഷ (കൺവീനർ ), (ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമതി)
കെ.വി.ഷാജി (കൺവീനർ , ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതി)
കെ.ഹരിശ്ചന്ദ്രൻ (അംഗം, ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതി)
എസ്.മിനി (അംഗം, ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതി)എന്നിവർ അറിയിച്ചു.