കുഞ്ഞിനെ കാണാതായ സംഭവം ;9മണിക്കൂർ പിന്നിട്ടിട്ടും വിവരങ്ങൾ ഒന്നും ലഭ്യമായില്ല… അന്വേഷണം ഊർജിതമാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി1 min read

തിരുവനന്തപുരം :പേട്ടയിൽ നിന്നും കാണാതായ കുഞ്ഞിനെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി. എല്ലാ സ്റ്റേഷനിലേക്കും വിവരം എത്തിച്ചു കഴിഞ്ഞു. സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

കുട്ടിയെ കാണാതായിട്ട് 9 മണിക്കൂര്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്തുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഉടനീളം പൊലീസ് അരിച്ചുപെറുക്കുകയാണ്. മറ്റു ജില്ലകളിലേക്കും അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കുട്ടിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 0471-2743195 എന്ന നമ്ബറിലേക്കോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കോ വിളിച്ച്‌ അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്ബറുകളില്‍ വിളിച്ച്‌ വിവരം അറിയിക്കാനുള്ള സംവിധാനവും സജ്ജമാക്കിയതായി കേരള പൊലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്ബതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് അര്‍ദ്ധരാത്രി 12 മണിയോടെ കാണാതായത്. കാണാതായപ്പോള്‍ കുട്ടി കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ട്ടാണ് ധരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.

മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് കാണാതായത്. ഉണര്‍ന്നു നോക്കുമ്ബോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. സംശയാസ്പദമായി ഒരു മഞ്ഞ ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. ഒരാളേ ഈ സ്‌കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *