ജസ്റ്റീസ് കെ.ശങ്കരൻ (1900- 1984) ഇന്ന് 40-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

വാരണപ്പള്ളിൽഗോവിന്ദപ്പണിക്കരുടെയും മാവേലിക്കര കോമലേഴത്തു തറവാട്ടിൽതമ്പാട്ടി അമ്മയുടെയും മകനായി 1900-ൽ ജനിച്ചു.മാവേലിക്കരയിൽ തന്നെയായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം തുടർന്ന തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് 1923-ൽ ബി.എ.യും തിരുവനന്തപുരംലാ കോളേജിൽ നിന്ന് 1925-ൽ ബി.എൽ.ഉം ജയിച്ചു.1925ൽ – അഭിഭാഷകനായി കൊല്ലം കോടതികളിലാണ് കെ.ശങ്കരൻ പ്രാക്ടീസ് ആരംഭിച്ചത്. 1932-ൽ ശ്രീമൂലംഅസംബ്ലിയിൽ അംഗമായ തെരഞ്ഞെടുക്കപ്പെട്ടു.18. 3.1932-ൽ രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ കാര്യങ്ങളിൽ ഈഴവരും അവശ സമുദായങ്ങളും തമ്മിലുള്ള തർക്കങ്ങൾ 21.03.1932-ൽ നിലവിലുള്ള ഭരണഘടന നവീകരണവുമായി ബന്ധപ്പെട്ടത് തുടങ്ങിയ പ്രധാനപ്പെട്ട രണ്ട് സബ്മിഷൻസഭയിൽ അവതരിപ്പിച്ചു. അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. 1936-ൽ അഡീഷണൽ ജില്ലാ ജഡ്ജിയായി ഉദ്യോഗത്തിൽ പ്രവേശിച്ചു.കെ.ശങ്കരൻ്റെ ജീവിതവിജയവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന വ്യക്തിപരമായ ഒരു പരിണതിയും പ്രകൃതത്തിൽ സ്മരണീയമാകുന്നു. അദ്ദേഹത്തിൻ്റെ വിവാഹത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത് ‘അതു പ്രമാദമായ ഒരു പ്രേമകഥയായിരുന്നു. നീണ്ട കാത്തിരിപ്പിനു ശേഷമാണ് അത് സാഫല്യത്തിലെത്തിയത്.കൊല്ലം ബാറിലെപ്രമുഖ അഭിഭാഷകനായിരുന്ന പെരുമ്പിലാവിൽ പി.കരുണാകരമേനോൻ്റെ ഭാഗിനേയിയും മലബാറിലെ പ്രശസ്ത അഭിഭാഷകനായ ബാരിസ്റ്റർ മഞ്ഞപ്ര നാരായണമേനോൻ്റെ പുത്രി ലക്ഷ്മിക്കുട്ടിയമ്മയാണ് ശങ്കരൻ്റെ മനംകവർന്നത്.കരുണാകരമേനോനും ശങ്കരനും കൊല്ലത്ത് അയൽവാസികളായിരുന്നു. 1937-ൽ കോഴിക്കോട്ടു വച്ചുബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ വിവാഹംസമംഗളംനടന്നു.അന്നത്തെ പ്രമുഖ പത്രങ്ങളിൽ വലിയവാർത്തയായിരുന്നു. 1939-ൽ തിരുവിതാംകൂർ ഗവൺമെൻ്റ് സെക്രട്ടറിയായി നിയമിതനായി.1941-ൽ വീണ്ടും ജില്ലാ ജഡ്ജിയായി. 16.8.1946-ൽ തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായി തുടർന്ന് തിരുവിതാംകൂർ-കൊച്ചി ഹൈക്കോടതിയിലെ ആറ് ജഡ്ജിമാരിൽഒരാളായിരുന്നു.സംസ്ഥാനങ്ങളുടെ പുന:സംഘടനയിൽ 1956-ൽകേരള ഹൈക്കോടതി ജഡ്ജിയായും 1959 മുതൽ 29.03.1960 വരെ കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ് ആയിസേവനംഅനുഷ്ടിച്ചു.അഭിഭാഷകരോട് അങ്ങേയറ്റംമര്യാദയോടും കേസുകൾ തുടർന്ന് കേൾക്കുന്നതിൽ വളരെ ക്ഷമാശീലനുമായിരിന്നു. എതാനും വർഷം എസ്.എൻ.ഡി.പി യോഗത്തിൻ്റെ ഡയറക്ടറായും പ്രവർത്തിച്ചു പ്രൊഫ.സദാശിവൻ സാറിൻ്റെ “A Social History of India”, അഡ്വ.ഈ.രാജൻ സാറിൻ്റെ “History of Kerala Judiciary”,ഡോ.കെ.ശ്രീനിവാസസാറിൻ്റെ “മാർഗ്ഗ രശ്മകൾ “, കോഴിശ്ശേരിൽ വി.ലക്ഷ്മണൻ സാറിൻ്റെ “കൊല്ലത്തിൻ്റെ ആധുനികചരിത്രം” എന്നീ പുസ്തകങ്ങളിൽ ജസ്റ്റിസ്കെ.ശങ്കരനെ വളരെതിളക്കത്തോടെവിവരിക്കുന്നു .രണ്ട് മക്കൾ സരോജിനിജയ്ക്കർ, കുമാരിഗോവിന്ദ്….. 1984 ഒക്ടോബർ 13-ാം തീയതി ജസ്റ്റീസ് കെ.ശങ്കരൻ അന്തരിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *