ജസ്റ്റിസ് എൻ.കുമാരൻ ഇന്ന് 59-ാം ചരമവാർഷിക ദിനം. സ്മരണാഞ്ജലികളുമായ് ബിജു യുവശ്രീ1 min read

17/3/23

 

ജസ്റ്റിസ് എൻ.കുമാരൻ (1881-1964 ) ഇന്ന് 59-ാം ചരമവാർഷിക ദിനം. സ്മരണാഞ്ജലികൾ

കൊല്ലം ആശ്രാമം പോളച്ചിറ കുടുംബത്തിൽ 1881 ൽ ജനിച്ചു. പട്ടത്താനം എൽ.എം.എസ് സ്കൂൾ, കൊല്ലം ഗവ: ഹൈസ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ്, തിരുവനന്തപുരംലാ കോളേജുകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി കൊല്ലം കോടതിയിൽ അഭിഭാഷകനായിരിക്കെ കൊല്ലം നഗരസഭാംഗമായി.1908-ൽ പുനലൂർ സബ്ബ് രജിസ്ട്രാരായി ജോലി കിട്ടി.1919 മുതൽ 1928 വരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.1916, 1919 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭ അംഗമായി തെരഞ്ഞെടുത്തു.1922-25, 1925-28ൽ തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായി.1925ൽ വൈക്കം സത്യാഗ്രഹ സഞ്ചാരസ്വാതന്ത്ര്യ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു.പ്രമേയത്തെ അധികരിച്ചു കൊണ്ടു മണിക്കൂറോളം പ്രസംഗിച്ചു.ഗവൺമെൻ്റിൻ്റെ നയവൈകല്യങ്ങളെ രൂക്ഷമായി വിമർശിക്കുന്നതും അരുടെയും ഹൃദയത്തെ സ്പർശിക്കുന്നതുമായിരുന്നു ആ പ്രസംഗം.പ്രസ്തുത പ്രമേയത്തെപ്പറ്റിയുള്ള വാദപ്രതിഭാഗം മൂന്നു ദിവസത്തേയ്ക്കു നീണ്ടുനിന്നു. ഒറ്റ വോട്ടിൻ്റെ കുറവുകൊണ്ടു പ്രമേയം തള്ളപ്പെട്ടു പോയി.1928-ൽ കോട്ടയത്ത്. ജഡ്ജിയായി നിയമിക്കപ്പെട്ടു.തുടർന്ന് പറവൂർ, ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ എന്നീ സ്ഥലങ്ങിൽ ഡിസ്ട്രിക്ട് ജഡ്ജിയായി പ്രവർത്തിച്ചു.1936-ൽ തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായി പ്രമോഷൻ കിട്ടി. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ഹൈക്കോടതി ജഡ്ജിയായിത്. ജസ്റ്റിസ് എൻ.കുമാരനാണ്.1938-ൽ പെൻഷനായി. തുടർന്ന് സർ.സി.പി രാമസ്വാമി അയ്യർ അദേഹത്തെ വീണ്ടും ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. പ്രമുഖ പണ്ഡിതനായ പരവൂർ വി.കേശവനാശാൻ്റെ മകൾ ഭാർഗ്ഗവി അമ്മയാണ് ഭാര്യ.5 മക്കൾ തിരുവന്തപുരം കുന്നുകുഴിയിൽ താമസിച്ച് വരവെ 1964 മാർച്ച് 17 ന് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *