കെ.പത്മനാഭൻ (കെ.പി.കയ്യാലയ്ക്കൽ),…ഗുരുവിന്റെ ശിഷ്യരിൽ നർമ്മത്തിന്റെ രാജാവ്..1 min read

17/7/23

ഓർമ്മകുറിപ്പ്…

ബിജു യുവശ്രീ..

 

കെ.പത്മനാഭൻ (കെ.പി.കയ്യാലയ്ക്കൽ) (1879-1947). കൊല്ലവർഷം 1054 മേടം 14 നു ജനിച്ചു.അച്ഛൻ ആലുംമൂട്ടിൽ കൊച്ചു കൃഷ്ണൻ ചാന്നാർ അമ്മ നാരായണി ചാന്നാട്ടിയും ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യന്മാരിൽ നർമ്മബോധത്താൽ അനുഗൃഹീതനായിരുന്നു കെ.പി.കയ്യാലയ്ക്കൽ എന്ന് പ്രസിദ്ധനായ കെ.പത്മനാഭൻശ്രാതാക്കളെ ഫലിതോക്തികൾ കൊണ്ട് കുടുകുടെ ചിരിപ്പിക്കുവാനും, അവരുടെ മനസ്സിൽ സാമൂഹ്യ പരിവർത്തനോന്മുഖമായ ചിന്താ തരംഗങ്ങൾ ജനിപ്പിക്കുവാനും അദ്ദേഹത്തിനുണ്ടായിരുന്ന അന്യാദൃശ്യമായ കഴിവ് പലരുടേയും മുക്തകണ്ഠമായ പ്രശംസിക്കു പാത്രീഭവിച്ചിട്ടുണ്ട്.മലയാളവും സംസ്കൃതവും പഠിച്ചു.കാർത്തികപ്പള്ളി ഈഴവ സമാജംപ്രവർത്തകൻ 1917-ൽ ശ്രീ മൂലം പ്രജാസഭയിൽഅംഗം, ദേശാഭിമാനിയുടെ ഉടമസ്ഥനുമായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിൻ്റെ പ്രാരംഭം മുതലുള്ള പ്രവർത്തകനും ഡയറക്ടറും, കൗൺസിലറും, സംഘടനാ സെക്രട്ടറിയും ആയി. വൈക്കം സത്യാഗ്രഹത്തിലും, ഗുരുവായൂർ സത്യാഗ്രഹത്തിലു പങ്കെടുത്തു ശിവഗിരി ബ്രഹ്മവിദ്യാമന്ദിരത്തിൻ്റെ ധനശേഖരണാർത്ഥംസിലോണിൽ സഞ്ചരിക്കവേ രോഗം ബാധിച്ച് മടങ്ങി വന്നു.1122 മിഥുനം 31 -ാം തീയതി അന്തരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *