6/7/23
തിരുവനന്തപുരം :സംസ്ഥാനത്ത് തകർത്തു പെയ്യുന്ന മഴ നാളെയും തുടരാൻ സാധ്യതയുണ്ടെന്ന് മന്ത്രി. കെ രാജൻ ഒറ്റപ്പെട്ട മേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ട് ദുര്‍ബലമാകുന്ന മഴ 12ന് വീണ്ടും ശക്തമാകുമെന്നാണ് കലാവസ്ഥ വിഭാഗം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കലക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു. മാറ്റി പാര്‍പ്പിക്കലടക്കമുള്ള കാര്യങ്ങള്‍ക്ക് കേരളം സജ്ജമാണ്. കോവിഡ് മാനദണ്ഡമനുസരിച്ച് മാറ്റി പാര്‍പ്പിച്ചാലും രണ്ടരലക്ഷംപേര്‍ക്ക് താമസിക്കാനുള്ള ക്യാമ്പിൽ സൗകര്യമുണ്ട്. ജനറല്‍ ക്യാമ്പുകളാക്കിയാൽ നാലരലക്ഷം പേര്‍ക്ക് സുരക്ഷയൊരുക്കാം. മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഭീതി ആവശ്യമില്ല. . വെള്ളം കുറേശ്ശെ തുറന്നു വിട്ട് ഡാമുകളില്‍ ജല ക്രമീകരണം നടത്തുന്നു. പൊരിങ്ങല്‍ക്കൂത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാലു ഡാമുകളില്‍ ജലം തുറന്ന് ക്രമീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.