8/6/22
തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം. അന്വേഷണത്തെ നേരിടണം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മടിയില്‍ കനമില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. മുഖ്യപ്രതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സര്‍ക്കാരാണെന്ന കാര്യത്തില്‍ സംശയമില്ല. സത്യം പുറത്ത് കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ്.എല്ലാം മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് നിയന്ത്രിക്കുന്നതെന്നും അസാധരണമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി