13/6/22
തിരുവനന്തപുരം :കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ മുഖ്യ പ്രതി മണിച്ചൻ പുറത്തേക്ക്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു.22വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷമാണ് മണിച്ചൻ പുറത്തിറങ്ങുന്നത്.31പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യ ദുരന്തം നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. മണിച്ചന്റെ മാസപ്പടി വിവാദം കുറച്ചൊന്നുമല്ല സിപിഎം, സിപിഐ പാർട്ടികൾക്ക് തലവേദന നൽകിയത്.സിപിഎം ജില്ലാ നേതാക്കൾ അടക്കം സംശയത്തിന്റെ മുൾമുനയിൽ നിന്ന വിവാദത്തിനൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വെറും 40സീറ്റിൽ ഒതുങ്ങി.
20ലക്ഷം രൂപ പിഴ അടക്കാതെ മണിച്ചന് പുറത്തിറങ്ങാൻ കഴിയുകയില്ല. തടവ് ശിക്ഷയിൽ മാത്രമാണ് ഇളവ് എന്നാണ് ജയിൽ വകുപ്പ് പറയുന്നത്.