കപ്പ്ഞങ്ങളിങ്ങ്എടുക്കുവാ ‘, കപ്പ് ഞങ്ങൾക്ക് വേണം… :കലാകിരീടം തൃശൂരിന്….1 min read

തിരുവനന്തപുരം :കലയുടെ ഉത്സവപറമ്പിനെ പുളകം ചാർത്തി കലാകിരീടം തൃശൂർ സ്വന്തമാക്കി.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പാലക്കാടിനെ കടത്തിവെട്ടി തൃശ്ശൂർ ചാമ്പ്യൻമാരായത്.

1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്.

അവസാന മത്സരഫലം വരെ സാധ്യതകള്‍ മാറിമറിഞ്ഞ പോയിന്‍റ് നിലയില്‍ ഫോട്ടോഫിനിഷിലാണ് തൃശൂർ ജേതാക്കളായത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്.

പോയിൻറ് പട്ടിക

തൃശൂർ 1008

പാലക്കാട് 1007

കണ്ണൂർ 1003

കോഴിക്കോട് 1000

എറണാകുളം 980

മലപ്പുറം 980

കൊല്ലം 964

തിരുവനന്തപുരം 957

ആലപ്പുഴ 953

കോട്ടയം 924

കാസർകോട് 913

വയനാട് 895

പത്തനംതിട്ട 848

ഇടുക്കി 817

കൂടുതല്‍ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയില്‍ 171 പോയിന്റോടെ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നില്‍. 116 പോയിന്‍റോടെ തിരുവനന്തപുരം വഴുതക്കാട് കാർമല്‍ ഹയർ സെക്കൻഡറി സ്കൂള്‍ രണ്ടാമതും, 106 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്‌.എസ്.എസ് മൂന്നാമതുമുണ്ട്.

വൈകീട്ട് അഞ്ചിനാണ് കലോത്സവം സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന്മാരായ ആസിഫലി, ടോവിനോ തോമസ് എന്നിവർ മുഖ്യാതിഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *