20/6/22
തിരുവനന്തപുരം :കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികൾ സധൈര്യം അവഗണിച്ച് കല്യാൺസ് ട്രിനിറ്റി സ്കൂൾ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നേടിയത് മിന്നുന്ന ജയം.99%വിജയവും,19ഫുൾ A+ഉം ഈ സ്കൂളിലെ മിടുക്കർ സ്വന്തമാക്കി.
ഫുൾ A+നേടിയവരിൽ ഭൂരിഭാഗവും പെൺകുട്ടികൾ ആണ്. അഭിരാമി AS, ആഫിയ. A, ആഫിയ. A. B, ഐശ്വര്യ. S, അമൃത ശ്രീകുമാർ, അപർണ. R. S, അരുണിമ A. S, അശ്വതി. S, ഗൗരി. A. S,കീർത്തന കുമാർ B. K, കൃഷ്ണ പ്രിയ. M. V, നന്ദന. T, പ്രസീത. A. L, ഗോപിക സുരേഷ്, ശിവഗംഗ തുമ്പപൂ. S. S, വൈഷ്ണവി. S. V, അഭിനവ് S രാജ്, അക്ഷയ്. H, അനന്തകൃഷ്ണൻ. A. R എന്നീ മിടുക്കരാണ് ഫുൾ A +നേടിയത്.
മികച്ച പഠനതോടൊപ്പം സംഗീതം, വാദ്യോപകരണ പരിശീലനം, കായിക പരിശീലനം, സുരക്ഷ പരിശീലനം, തുടങ്ങിയവയും കുട്ടികൾക്ക് മാനസിക ബലവും പ്രദാനം ചെയ്യുന്നു. വിദഗ്ദരായ അധ്യാപകരുടെ സേവനം, സുരക്ഷ സംവിധാനം, അച്ചടക്കം, മികച്ച വിദ്യാഭ്യാസം ഇവയൊക്കെയാണ് PRS ഗ്രുപ്പിന്റെ കീഴിലുള്ള ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രത്യേകത.