1/6/23
കണ്ണൂർ :എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് തീവണ്ടിയിൽ ഇന്ന് പുലർച്ചെ തീ പിടിത്തം. കാനുമായി ഒരാൾ തീവണ്ടിക്ക് സമീപം പോകുന്നതായുള്ള സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. ഇന്ന് പുലർച്ചെ 1.45നാണ് തീപിടിത്തം ഉണ്ടായത്.
പിൻഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തം. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.