പുത്തൻകൂട്ടുകാരെ വരവേൽക്കാൻ നേമം VGHSS ഒരുങ്ങി, പ്രവേശനോത്സവം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും1 min read

1/6/23

തിരുവനന്തപുരം :പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ നേമം VGHSS ഒരുങ്ങി. രാവിലെ നടക്കുന്ന പ്രവേശനോത്സവം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌   T.മല്ലിക അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ഡി. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. പ്രധാനധ്യാപിക ആശ S നായർ സ്വാഗത കർമം നിർവഹിക്കും. വാർഡ് മെമ്പർ E.V. വിനോദ്, സ്കൂൾ മാനേജർ K. V. ശൈലജ ദേവി,PTA പ്രസിഡന്റ്‌ പ്രേം കുമാർ,അധ്യാപകർ,PTA ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും.

 ഇന്നത്തെ പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്‌എസ്‌എസില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കൈറ്റ് വിക്ടേഴ്സ് ചാനല്‍വഴി തത്സമയം സംപ്രേഷണം ഉണ്ടാകും. സ്കൂള്‍തല പ്രവേശനോത്സവം ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടക്കും. കവി മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുണ്‍ ചിട്ടപ്പെടുത്തി മഞ്ജരി ആലപിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന പാട്ടോടെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേല്‍ക്കുക.

മൂന്നര ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി കാല്‍ ലക്ഷം കുട്ടികള്‍ എത്തി. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി, വിഎച്ച്‌എസ്‌ഇ ഉള്‍പ്പടെ 42 ലക്ഷം കുട്ടികള്‍ സ്കൂളുകളിലെത്തും. അന്തിമ കണക്ക് ആറാം പ്രവൃത്തിദിനത്തില്‍ ലഭ്യമാകും.
ഗതാഗതം, ശുചീകരണം, കുടിവെള്ളം, വാഹനങ്ങളുടെ ഫിറ്റ്നസ്, മാലിന്യനിര്‍മാര്‍ജനം, ദുരന്തനിവാരണ ബോധവല്‍ക്കരണം, കൗണ്‍സലിങ് എന്നിവ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *