7/11/22
കണ്ണൂർ :കാറിൽ ചാരിനിന്നതിന് കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച വിഷയത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്. SHO ഉൾപ്പെടെയുള്ളവർക്കാണ് വീഴ്ച സംഭവിച്ചത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ച സംഭവമാണ് ഗുരുതര വീഴ്ചയായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതഉണ്ടാകുമെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അനാസ്ഥത കാണിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മീഷനും, മന്ത്രിമാരും കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.