2/6/23
കണ്ണൂർ :കണ്ണൂരിൽ ട്രെയിനിന് തീ യിട്ടത് നിലവിൽ കസ്റ്റഡിയിൽ ഉള്ള ആൾതന്നെയെന്ന് ഉത്തരമേഖല ഐ ജി നീരജ് കുമാർ. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. തലശ്ശേരിയിൽ 3ദിവസം മുൻപാണ് എത്തിയത്. തീപ്പെട്ടി ഉപയോഗിച്ചാണ് തീയിട്ടത്. ഭിക്ഷയെടുക്കാൻ സാധിക്കാത്തത്തിലുള്ള നിരാശയിലാണ് ട്രെയിനിന് തീയിട്ടതെന്ന് പോലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്യലിലൂടെ മാത്രമേ സംഭവത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ സാധിക്കുകയുളൂവെന്നും പോലീസ് പറഞ്ഞു.