പ്രിയ വർഗീസിന്റെ നിയമനം;സ്റ്റേ ഉത്തരവ് ഒരു മാസം നീട്ടി1 min read

31/8/22

കൊച്ചി :കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് റാങ്ക്നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ് സ്കറിയ നൽകിയ ഹർജിയിൽ നിയമനം ഒരു മാസം കൂടി ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

ഗവർണർ, സർവ്വകലാശാല,പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാൻഡിംഗ് കൗൺസലും കോടതിയിൽ ഹാജരായി. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാൻ യുജിസി റെഗുലേഷനിൽ വ്യവസ്ഥയില്ലെന്ന് യുജിസി ക്കുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ വാക്കാൽ ബോധിപ്പിച്ചു.ഇക്കാര്യം സത്യവാങ്മൂലമായി ഫയൽ ചെയ്യാൻ കോടതി കൗൺസിലിന് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *