കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം;പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി1 min read

19/8/22

കൊച്ചി :കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറുടെ റാങ്ക് പട്ടികയിൽ  ഒന്നാം റാങ്ക് നൽകിയിട്ടുള്ള  പ്രിയ വർഗീസിനെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു  റാങ്ക് പട്ടികയിലെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷി ക്കുവാനുള്ള മിനിമം യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്നും, 2018 ലെ യുജിസി വ്യവസ്ഥപ്രകാരമുള്ള   റിസർച്ച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ്   വിസി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഇൻറർവ്യൂവിൽ തന്നെക്കാൾ ഉയർന്ന മാർക്ക് പ്രിയ വർഗീസിന് നൽകിയതെന്നും ഹർജ്ജി യിൽ പറയുന്നു.

വൈസ് ചാൻസലർ, സർവ്വകലാശാല, പ്രിയ വർഗീസ്എന്നിവരെ എതിർ കക്ഷികളാക്കി യാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *