14/3/23
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഫയൽ അപ്പീൽ ഹർജ്ജി പരിഗണിക്കുന്ന ബെഞ്ച് കേസ് ഇന്ന് വാദം കേൾക്കാൻ നിശ്ചയിരുന്നുവെങ്കിലും കേരള സർക്കാർ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച ജഡ്ജിമാരായ ജസ്റ്റിസ് വി. രാമസുബ്രമണ്യൻ, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ കേസ് ഏപ്രിൽ 13 ലേക്ക് മാറ്റി.
കണ്ണൂർ സർവ്വകലാശാലധികൃതർ ഇന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഒരു പൊതുപരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നുവെന്നും ഈ അപ്പീൽ തന്റെ പരിഗണയിലാ ണെന്നറിയാതെ പങ്കെടുക്കാൻ സമ്മതിച്ചിരുന്നുവെന്നും എന്നാൽ താൻ പങ്കെടുക്കില്ലെന്ന് യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ കോടതിയിൽ പറഞ്ഞു.
വിസി യുടെ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റിസിനെ തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ മൂട്ട് കോർട്ട് പരിപാടിയുടെ ഉൽഘാടനത്തിന് വിസി ക്ഷണിച്ചത് കരുതികൂട്ടി യാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
നിയമവകുപ്പ് മേധാവി ഡോ:ഷീനാ ഷുക്കൂറാണ് പരിപാടിയുടെ മുഖ്യ സംഘടക. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എസ് യൂ നേതാവ് നേതാവ് പി. മുഹമ്മദ് ഷമ്മാസ്, ജസ്റ്റിസിന്റെ ശ്രദ്ധയിൽപെടുത്തണ മെന്നും പരിപാടിയിൽ നിന്നും വിട്ടു നിൽക്കണമെന്നും കാണിച്ച് സുപ്രീംകോടതി രജിസ്‌ട്രാർക്ക് നിവേദനം നൽകിയിരുന്നു.