കണ്ണൂർ വിസി നിയമനം;മുഖ്യമന്ത്രിക്കെതിരാ യുള്ള വിജിലൻസ് കോടതി കേസ് തുടർവാദത്തിന് മാറ്റി1 min read

29/9/22

തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് സെർച്ച് കമ്മിറ്റി രൂപീകരണം റദ്ദാക്കി പുനർനിയമനം നൽകുവാൻ മുഖ്യമന്ത്രി, തന്നെ സ്വാധീനിച്ചുവെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സ്വജന പക്ഷപാതവും സത്യ പ്രതിജ്ഞാലംഘനവുമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജി കൂടുതൽ വാദത്തിനായി ഒക്ടോബർ 22ന് മാറ്റി.

പരാതി നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും,വിസി നിയമനത്തിൽ നിർദ്ദേശം സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും, വിസി നിയമനം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരി വച്ചതാണെന്നും അതകൊണ്ട് ഹർജ്ജി തള്ളിക്കളയണമെന്നും മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വാദിച്ചു.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പരാതി ഉന്നയിക്കുന്നത് ശരിയാണോയെന്നും സ്വമേധയാ ഒരു വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നും അതിനുള്ള വ്യവസ്ഥകൾ എന്താണെന്നും വിജിലൻസ് ജില്ലാ ജഡ്ജി ജി.ഗോപകുമാർ വാദിഭാഗത്തോട് ആരാഞ്ഞു.

കേസ് നിലനിൽക്കുന്നതായാൽ തുടർവാദത്തിന് മുൻപ് പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഹാജരാക്കണമെന്ന് വാദി ഭാഗം അഭിഭാഷകൻ
J.M.ദീപക്കിന് കോടതി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *