യുവതിയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ1 min read

22/10/22

കണ്ണൂർ :യുവതിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയിൽ.കൊലപാതകി മാനഞ്ചേരി ശ്യം ജിത്ത് പോലീസ്കസ്റ്റഡിയിൽ

കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23) ആണ്  കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞിരുന്നു . പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.

കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണവീട്ടില്‍ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കൊലപാതകം അറിയുന്നത്. പൊലീസ് അന്വേ,ണം ഊര്‍ജ്ജിതമാക്കിയിരുന്നു .തുടർന്നാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *