കന്യാകുമാരിയിൽ വ്യാജ പോലീസ് ചമഞ്ഞ യുവതിയെ പോലീസ് പിടികൂടി1 min read

കന്യാകുമാരി : കന്യാകുമാരി ജില്ലയിലെ വടശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് യൂണിഫോം ധരിച്ച് വ്യാജ പോലീസ് ചമഞ്ഞ യുവതിയെ പോലീസ് പിടികൂടി. തേനി ജില്ലയിലെ വടുഗപ്പട്ടി പെരിയകുളം സ്വദേശി അഭി പ്രഭ ( 34 ) ആണ് വടശ്ശേരി പോലീസ് പിടികൂടിയത്. നാഗർകോവിൽ ഡബ്ല്യുസിസി ക്ക് സമീപമുള്ള ബ്യൂട്ടിപാർലറിൽ പോയി ബ്യൂട്ടീഷൻ നടത്തി ശേഷം പൈസ കൊടുക്കാതെ അഭി പ്രഭ വടശ്ശേരി പൊലീസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ എന്നു പറഞ്ഞു ബ്യൂട്ടിപാർലർ ഉടമയെ ഭീഷണിപ്പെടുത്തി സംഭവസ്ഥലത്തുനിന്ന് മുങ്ങി . ഇതേത്തുടർന്ന് സംശയം തോന്നിയ ബ്യൂട്ടിപാർലർ ഉടമ വടശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ വടശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . അന്വേഷണത്തിലാണ് അഭി പ്രഭ വ്യാജ പോലീസ് എന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് അഭി പ്രഭയെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 13 വർഷം തേനി ജില്ലയിലെ മുരകൻ എന്ന പറയുന്ന വ്യക്തിയെ ആദ്യം വിവാഹം കഴിച്ചു . ഇതിൽ അഭിപ്രഭയ്ക്ക് ഒരു മകനുണ്ട്. എന്നാൽ ആദ്യ ദാമ്പത്യ ജീവിതം 6 വർഷം വരെ നീണ്ടതുള്ളൂ അഭിപ്രായവ്യത്യാസത്തിനെ തുടർന്ന് അവർ വേർപിരിഞ്ഞു. പിന്നീട് അഭി പ്രഭ ചെന്നൈയിലെ ദി നഗറിലെ ഒരു സ്വകാര്യ കമ്പിനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. . പിന്നെ അവിടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകനായ പൃഥ്വിരാജുമായി സൗഹൃദത്തിലായി ഇവരും മൂന്ന് മാസം മുമ്പ് തിരുവനന്തപുരം ടെക്സ്റ്റൈൽസിലെ സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആ വിവാഹയാത്രയ്ക്കിടെയാണ് ട്രെയിനിൽ വെച്ച് അഭിപ്രഭ പരമാർത്ഥലിംഗപുരം പള്ളിവിളയിലെ സ്വദേശിയായ ശിവ എന്ന ആളുമായി സൗഹൃദത്തിലാകുന്നു. ഇതിനെ തുടർന്ന് അഭി പ്രഭ ശിവയെ രണ്ടാം വിവാഹം കഴിക്കാൻപ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥയെ മാത്രം വിവാഹം കഴിക്കാൻ പാടുള്ളൂയെന്ന് ശിവയോട് മാതാപിതാക്കൾ പറഞ്ഞതായി ശിവ അഭി പ്രഭയോട് പറഞ്ഞു.

ഇതേതുടർന്ന് അഭി പ്രഭ തന്റെ സുഹൃത്ത് പൃഥ്വിരാജ് വഴി പോലീസ് യൂണിഫോം എടുത്ത് വ്യാജ പോലീസ് ചമയുകയായിരുന്നു. ചെന്നൈയിലെ , തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനിൽ മുന്നിൽ നിന്ന് പോലീസ് യൂണിഫോമിൽ നിരവധി ഫോട്ടോകളും വീഡിയോകളും അഭി പ്രഭ എടുത്തു. ഈ ഫോട്ടോകളും വീഡിയോകളും കാണിച്ച് ശിവ അഭിപ്രഭയെ വിവാഹം കഴിക്കാൻ തന്റെ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങുകയും ചെയ്തു. ഇന്നലെയാണ് അഭി പ്രഭ വിവാഹത്തിന് വേണ്ടി നാഗർകോവിലെ ഒരു ബ്യൂട്ടിപാർലറിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചപ്പോഴാണ് വടശ്ശേരി പോലീസിന്റെ വലയത്തിലാകുന്നത്. പ്രതിയിൽ നിന്നും മൊബൈൽ ഫോണും കൂടുതൽ പോലീസ് യൂണിഫോമിലെ ഫോട്ടോകളും വീഡിയോ കളും പിടിച്ചെടുത്തായും കേസെടുത്ത് അഭിപ്രഭയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *