27/5/23
ബംഗളൂർ :കർണാടകയിൽ ഇന്ന് 24പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.ഇതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ അടക്കം കര്‍ണാടക സര്‍ക്കാരിലെ ആകെ പ്രാതിനിദ്ധ്യം 34 ആകും. ബിജെപി വിട്ട് കൂറുമാറി എത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച ലക്ഷ്മണ്‍ സാവധിയ്ക്കും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ക്കും മന്ത്രിസഭയില്‍ സ്ഥാനമില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഷെട്ടര്‍ക്ക് എംഎല്‍സി പദവി നല്‍കിയ ശേഷമേ മന്ത്രി പദവി നല്‍കാനാകൂ എന്നതിനാലാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ഡി കെ ശിവകുമാറിന്റെ ശക്തനായ അനുയായിയായ എൻ എ ഹാരിസിനും മന്ത്രി പദവി ലഭിച്ചില്ല.
ലക്ഷ്മി ഹെബ്ബാള്‍ക്കറാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി. ശനിയാഴ്ച്ച 11.30ന് രാജ് ഭവനില്‍ വെച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ച ടങ്ങിന് ശേഷം വകുപ്പ് വിഭജനമുണ്ടാകുമെന്നാണ് വിവരം. അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ഡി.കെ ശിവകുമാര്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ചര്‍ച്ചകളില്‍ പങ്കെടുത്തു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മന്ത്രിസഭയിലേയ്ക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിച്ചത് കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു.
ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചത്. ബുധനാഴ്ച്ച ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചര്‍ച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തര്‍ യഥാക്രമം കര്‍ണ്ണാടക ഭവനിലും ഡി.കെ സുരേഷ് എം പിയുടെയും വസതിയില്‍ യോഗം ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുകയായിരുന്നു.