10/5/23
കർണാടക :കർണാടക പോളിംഗ് ബൂത്തിലേക്ക്.അരലക്ഷത്തോളം ബോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളമായി സജ്ജീകരിച്ചിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളും ബോളിംഗ് ബുത്തുകളിലായി ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. ഇന്ന് വൈകിട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.
224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് പോരാട്ട രംഗത്തുള്ളത്. 5.3 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുനീളമുള്ള പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പടുത്താനെത്തുന്നത്.
224 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായ113 സീറ്റ് ഉറപ്പിക്കാനുള്ള കനത്തപോരിലാണ് കോണ്‍ഗ്രസും ബി ജെ പിയും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ബി ജെ പി 80 – 85 സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ജനതാദളുമായി കഴിഞ്ഞ തവണ പാളിയ സഖ്യത്തിന്റെ അനുഭവത്തില്‍ തനിച്ച് ഭൂരിപക്ഷം നേടാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. സ്വന്തം സാദ്ധ്യത നിലനിറുത്താന്‍ കരുതലോടെ ജനതാദളും മത്സരംഗത്തുണ്ട്.
ബി എസ് യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. ഭരണവിരുദ്ധ വികാരം, മാറി മറയുന്ന ജാതി – സമുദായ പിന്തുണ, ന്യൂനപക്ഷ സംവരണം റദ്ദാക്കല്‍ തുടങ്ങിയ ഘടകങ്ങളാണ് കര്‍ണാടകയില്‍ ജനവിധി നിശ്ചയിക്കുക.
ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ ഏക സംസ്ഥാനം നിലനിറുത്താന്‍ ജെ പി നദ്ദ, അമിത് ഷാ, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍, യോഗി ആദിത്യനാഥ് തുടങ്ങി 40 അംഗ താര പ്രചാരകരും പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. ആയിരത്തിലധികം റോഡ് ഷോയും പൊതുസമ്മേളനങ്ങളും 200ലധികം മഹാറാലികളും ബി ജെ പി നടത്തി.