ബാലരാമപുരം:ക്രിസ്മസ് ന്യൂ ഇയര്‍ വിപണിയില്‍ വില്‍പനക്കായെത്തിച്ച 8.500 കിലോ ഗ്രാം കഞ്ചാവ് പൊലീസ് അതിസാഹസികമായി പിടികൂടി.നരൂവാമൂട് സ്വദേശി അരുണ്‍ പ്രസാദാണ് പിടിയിലാത്.ആഴ്ചകളായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി.കിരണ്‍ നാരായണിന്റെയും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി.ഷാജിയുടെ നേതൃത്വത്തില്‍ നടത്തി വന്ന അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ക്രിസ്മസ് ന്യൂ ഇയര്‍ വിപണിയില്‍ വലിയ വിലക്ക് നല്‍കുവാനായി വില്‍പ്പനക്കെത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസും ടാന്‍സാഫ് സ്വകോഡും നിരീക്ഷണം നടത്തിവരവെ പ്രതി വലയിലായത്.
സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും കഞ്ചാവ് വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് ദിവസങ്ങളായി മഫ്തിയില്‍ ബസ് സ്റ്റോപ്പുകള്‍ ആളൊഴിഞ്ഞ പ്രദേശം മാര്‍ക്കറ്റുകള്‍ സ്‌കൂള്‍ പരിസരങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് സ്‌കോഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവന്നത്.സ്‌കൂള്‍ കുട്ടികളെ ലഹരിക്കടിമകളാക്കി കാരിയര്‍മാരാക്കുന്നതിനുള്ള ഒരുക്കത്തിനാണ് പൊലീസിന്റെ പ്രേത്യേക സംഘത്തിന്റെ നിരീക്ഷണത്തോടെ തടയിടനായത്.
മംഗലത്തുകോണം ഊറ്റുകുഴിക്ക് സമീപത്തെ വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് എത്തിച്ചത്.ഇവിടെ നിന്നും കഞ്ചാവ് ചെറിയ പൊതികളാക്കി ബൈക്കില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വില്‍പനക്ക് കൊണ്ടു പോകുന്നത്.വീടുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ വീട്ടിലെ കഞ്ചാവ് പൊലീസ് കണ്ടെത്തിയതോടെ ഞെട്ടലിലാണ് പരിസരവാസികളും.പരിസരത്തുള്ളവര്‍ക്ക് പോലും അറിയാത്ത തരത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷമാണ് കഞ്ചാവ് ഇവിടെ എത്തിക്കുന്നത്.ബൈക്കിലാണ് കഞ്ചാവ് എത്തിക്കുന്നത് കാരണം പരിസരത്തുള്ളവരും ശ്രദ്ധിച്ചിരുന്നില്ല.ആന്ധ്രയില്‍ നിന്നും പാലക്കാട്ടെത്തിക്കുന്ന കഞ്ചാവ് ബൈക്കിലാണ് ഇവിടെ എത്തിച്ചതെന്നും പൊലീസിന്റെ നിരീക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.മെബൈല്‍ ഫോണുപോലും ഉപയോഗിക്കാതെ പൊലീസ് പിടിക്കപ്പെടാത്ത തരത്തിലാണ് വില്‍പന സംഘം കഞ്ചാവ് കൊണ്ടുവന്നത്.റൂറല്‍ എസ്.പി.യുടെയും ടാന്‍സാഫ് സ്‌ക്വോഡും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ സംഘത്തിന്റെയും രഹസ്യ നിരീക്ഷണമാണ് പ്രതിയെ പിടികൂടിയത്.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി.ഷാജി ബാലരാമപുരം സി.ഐ.ധര്‍മ്മജിത്ത്,എസ്.ഐ.ജ്യോതി സുധാകര്‍,ഡാന്‍സാഫ് സ്‌കോഡ് അംഗങ്ങളായ പ്രോംകുമാര്‍,അനീഷ്,അരുണ്‍കുമാര്‍,പത്മകുമാര്‍,അരുണ്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
2024-12-03