29/3/23
സ.കാട്ടായിക്കോണം വി.ശ്രീധരൻ (1918-1994)……… ഇന്ന് 29-ാം ചരമവാർഷികം .. സ്മരണാഞ്ജലികൾ. കാട്ടായിക്കോണം കളരിക്കവിള വീട്ടിൽ വേലായുധ ൻ്റെയും ലക്ഷ്മിയുടെയും മകനായി 1918-ൽ ജനിച്ചു. സ്വാതന്ത്യ സമരത്തിൽ സജീവമായി പങ്കെടുത്ത സ.ശ്രീധരൻ തിരുവിതാംകൂറിൽ ഉത്തരവാദിത്ത ഭരണം സ്ഥാപിക്കാനുള്ള സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. കെ.സി.ജോർജ്ജുമായി ഒരുമിച്ച് പ്രവർത്തിക്കുക വഴി 1941-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. തെക്കൻ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടുപ്പുടുക്കാൻ നിർണ്ണായകമായ പങ്കാണ് സ.ശ്രീധരൻ വഹിച്ചിട്ടുള്ളത് 9 വർഷക്കാലത്തോളം ജയിൽവാസവും നിരവധി വർഷങ്ങളിൽ ഒളിവിൽ ജീവിക്കുകയും ചെയ്തിട്ടുണ്ട്. 1952, 1954 വർഷങ്ങളിൽ കഴക്കൂട്ടം നിയോജയക മണ്ഡലത്തിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുത്തു. സി.പി.ഐ.(എം) സ്ഥാനാർത്ഥിയായി1957 ൽ ഒന്നാം കേരള നിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ 1969-ൽ ആറ്റിങ്ങൽ മണ്ഡലത്തേയും പ്രതിനിധി കരിച്ച് കേരള നിയമസഭയിൽ അംഗമായി.ദീർഘകാലം സി. പി.ഐ (എം) തിരുവനന്തപുരംജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു .1994 മാർച്ച് 29-ന് അന്തരിച്ചു.