‘കട്ടപ്പൊക ‘ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം1 min read

8/8/22

ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന്,ഫിലിംസൈൻ പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ പുതിയതായി നിർമ്മിക്കുന്ന കൊച്ചു ചിത്രമാണ് കട്ടപ്പൊക.വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

പ്രവാസ ലോകത്ത് ശ്രദ്ധേയമായ കോമ്പസ്, ഫുട്ട് പ്രിൻ്റ്, ദ്രോവാന്ച, വോയ്സ് ഓഫ് ലൈഫ് തുടങ്ങിയ പന്ത്രണ്ടിലേറെ ഹ്വസ്വചിത്രങ്ങൾ ഒരുക്കിയ ഫിലിം സൈൻ പിക്ച്ചേഴ്സ്, പുതിയ സിനിമയ്ക്ക് മുന്നോടിയായി നിർമ്മിക്കുന്ന ചിത്രമാണ് കട്ടപ്പൊക .കോമഡി, ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ഹാസ്യ ചിത്രമാണിത്.ദുബൈയിൽ ചിത്രീകരണം പൂർത്തിയായ കട്ടപ്പൊക ,കെൻ്റ് റ്റെക്സ്റ്റൈൽസ് ഷാർജ ആണ് അവതരിപ്പിക്കുന്നത്.

ഒരു രാത്രി കൊണ്ട്, ദുബൈ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലുള്ള, വ്യത്യസ്ത ജോലികൾ ചെയ്യുന്ന മൂന്ന് മനുഷ്യരുടെ ജീവിതം മാറിമറിയുന്നു. ഈ കഥയാണ് ഏറെ കൗതുകത്തോടെ കണ്ടിരിക്കാവുന്ന രീതിയിൽ കട്ടപ്പൊക അവതരിപ്പിക്കുന്നത്. ഒരു മനുഷ്യജീവിയേയും ചെറുതായി കാണരുത് എന്ന സന്ദേശം കൂടി ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നു.

ഫിലിം സൈൻ പിക്ച്ചേഴ്സിനുവേണ്ടി വിബിൻ വർഗീസ്, സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിർവ്വഹിക്കുന്ന കട്ടപ്പൊകയുടെ കഥ, തിരക്കഥ, സംഭാഷണം – ദീപക് ഡാനിയൽ, ആശയം – സിജോഷ് ജോസഫ്, സംഗീതം – ധനുഷ്, പി.ആർ.ഒ- അയ്മനം സാജൻ
വിഷ്ണു പ്രശാന്ത്, സജിത്ത് ചന്ദ്രൻ ,എബ്രഹാം ജോർജ്, വിഷ്ണുദാസ്, പ്രവീൺ നായർ, ഹംസ ഫൈസൽ, നിക്ക്സ്ടിഫ്ലർ ,ലക്ഷ്മി പിളൈ, നിയാസ്, അനൂപ് എന്നിവർ അഭിനയിക്കുന്നു. ഫിലിം സൈൻ പിക്ച്ചേഴ്സ് ദുബൈ സിനിമയ്ക്ക് മുന്നോടിയായി നിർമ്മിക്കുന്ന ചിത്രമാണ് കട്ടപ്പൊക .ചിത്രം ഉടൻ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *