കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷൻ (കെ.സി.ഇ.എഫ്) സംസ്ഥാന സമ്മേളനം നാളെ1 min read

തിരുവനന്തപുരം :കേരളത്തിലെ സർക്കാർ വകുപ്പുകളിൽ പണിയെടുത്തുവരുന്ന ഏറ്റവും അടിസ്ഥാന വിഭാഗം ജീവനക്കാരാണ് കാഷ്വൽ കണ്ടിജന്റ് ജീവനക്കാർ. വിവിധ സർക്കാർ വകുപ്പുകളിലായി യാതൊരു തൊഴിൽ സുരക്ഷയുമില്ലാതെ ആയിരക്കണക്കിന് കാഷ്വൽ കണ്ടിജന്റ് ജീവനക്കാരാണ് സിവിൽ സർവീസിൽ പണിയെടുത്തുവരുന്നത്. സർക്കാർ ജീവനക്കാരെന്ന പരിഗണന ലഭിക്കാതെ അടിമ സമാനമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുത്തുവന്നിരുന്ന കാഷ്വൽ കണ്ടിജന്റ് ജീവനക്കാരുടെ തൊഴിൽ വിഷയങ്ങൾ സർക്കാർ സർവ്വീസിന്റെ മുഖ്യധാരയിലെത്തിച്ച് അവരെ അവകാശബോധമുള്ള വരാക്കി മാറ്റിയത് ജോയിന്റ് കൗൺസിൽ മുൻകൈ എടുത്ത് രൂപീകരിച്ച കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷന്റെ പ്രവർത്തനത്തിലൂടെയാണ്. 10 വർഷം തുടർച്ചയായ സേവന കാലയളവ് പൂർത്തിയാക്കിയ മുഴുവൻ കാഷ്വൽ കണ്ടിജന്റ് ജീവനക്കാരേയും തറവിസ്തീർണ്ണം പരിഗണിക്കാതെ പാർട്ട്ടൈം സ്വീപ്പർ മാരായി സ്ഥിരപ്പെടുത്തണമെന്നുള്ള സംഘടനയുടെ പ്രധാന ആവശ്യങ്ങളുൾപ്പെടെയുള്ള വിഷയങ്ങൾ ഈ സമ്മേളനം ചർച്ച ചെയ്യുന്നു.
14 ജില്ലകളിൽ നിന്നായി 175 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഫെബ്രുവരി 15ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി .ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും.

 

ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറി എസ്.സജീവ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രനാഥ്, കെ.സി.ഇ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.വാസന്തി, ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി എന്നിവർ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കെ.സി.ഇ.എഫ്. ജനറൽ സെക്രട്ടറി എസ്.രാജപ്പൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സന്തോഷ് എം.എ. വരവ് ചെല് കണക്ക് അവതരിപ്പിക്കുകയും ചെയ്യും.
ഉച്ചയ്ക്ക് 2.30ന് “പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കേരള മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം.നജീം അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹരിദാസ് ഇറവങ്കര വിഷയാവതരണം നടത്തും. കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷൻ ലോഗോ പ്രകാശനം ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ സ.കെ.പി.ഗോപകുമാർ നിർവ്വഹിക്കുമെന്ന്
പത്രസമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളായ – ഹരിദാസ് ഇറവങ്കര (സംസ്ഥാന സെക്രട്ടറിയേറ്റംഗം) എസ്.രാജപ്പൻ നായർ(ജന.സെക്രട്ടറി, KCEF), പി.സൂപ്പി (സംസ്ഥാന പ്രസിഡന്റ് KCEF) എസ്.അജയകുമാർ (സംസ്ഥാന കമ്മിറ്റിയംഗം, ജോയിന്റ് കൗൺസിൽ) കെ.സുരകുമാർ (ജില്ലാസെക്രട്ടറി)വിനോദ്. വി. നമ്പൂതിരി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *