തിരുവനന്തപുരം :സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്കിൻറെ ഭരണം തിരഞ്ഞെടുക്കപ്പെട്ട സമിതിക്ക് തിരികെ കൈമാറാനും ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാനും കോടതി നിർദ്ദേശിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ യാണ് പിരിച്ചുവിട്ട് സഹകരണ അഡിഷണൽ രജിസ്ട്രാർ ചെയർ മാനായ ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്.