എസ്.എഫ്.ഐ ക്കെതിരായ പ്രിൻസിപ്പലിന്റെ പരാമർശം;മാർച്ച് 31ന് വിരമിക്കുന്ന ഡോ:രമ ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു1 min read

 

തിരുവനന്തപുരം :കാസർഗോഡ് ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഈ മാസം വിരമിക്കുന്ന ഡോ: രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അന്വേഷണനടപടികൾ ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്താഖ്, ജസ്റ്റിസ്‌ ശോഭ അന്നമ്മ എന്നുവരടങ്ങുന്ന ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

കാസർഗോഡ് ഗവൺമെൻറ് കോളേജ് ക്യാമ്പസ്സിൽ അച്ചടക്കം നടപ്പിലാക്കാൻ ശ്രമിക്കുകയും, മുൻ എസ്എഫ്ഐ നേതാക്കൾ അനാവശ്യമായി കോളേജിൽ പ്രവേശിക്കുന്നത് തടയുകയും, കോളേജിൽ വിദ്യാർത്ഥികൾ നടത്തുന്ന അസന്മാർ ഗിക പ്രവർത്തനങ്ങളും വ്യാപകമായ ലഹരി ഉപയോഗവും തടയാൻ ശ്രമിക്കുകയും SFI നേതാക്കൾക്കെതിരെ പരസ്യമായി പരാമർശം നടത്തുകയും ചെയ്തതിന്റെ പേരിൽ SFI നേതാക്കളുടെ പരാതിയുടെ  അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ: രമയെയാണ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കം ചെയ്ത്  മഞ്ചേശ്വരം ഗവൺമെൻറ് കോളേജിലേക്ക് സ്ഥലം മാറ്റിയത്.

SFI ക്കാരുടെ പരാതിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടായിരുന്നു പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം.
അധ്യാപികയ്ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണത്തിന് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സർക്കാർ ഇപ്പോൾ   ചുമതലപ്പെടുത്തിയിരിക്കുകയാണ്.ഡോ: രമ മാർച്ച് 31 സർവീസിൽ നിന്നും വിരമിക്കുന്നതിനുമുൻ പ് അധ്യാപികയ്‌ക്കെതിരെ തിരക്കിട്ട് അന്വേഷണം പൂർത്തിയാക്കണമെന്ന SFI യുടെ സമ്മർദ്ദം പരിഗണിച്ചാണ്  സർക്കാരിന്റെ നടപടി.വിരമിക്കുന്നതിനുമുൻപ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും,അന്വേഷണം പൂർത്തിയാകുന്നതുവരെ അധ്യാപികയുടെ പെൻഷൻ ആനുകൂല്യങ്ങൾ അനിശ്ചിതമായി തടയുകയുമാണ് ഉന്നം.

ഈ മാസം 12 ന് കാസർഗോഡ് കോളേജിൽ അന്വേഷണത്തിന് നേരിട്ട് എത്തിച്ചേരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. SFI അധിപത്യമുള്ള കോളേജിൽ അന്വേഷണത്തിന് ഹാജരാകുന്നതിലെ സുരക്ഷ ഭീഷണി അധ്യാപിക ചൂണ്ടിക്കാ ട്ടിയത് കണക്കിലെടുക്കാതെയാണ് ഡോ: രമയെ കോളേജിൽ എത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

SFI യുടെയും സിപിഎം ന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഗവർണറുടെ ഉത്തരവിന്റ അടിസ്ഥാനത്തിൽ സാങ്കേതിക സർവ്വകലാശാല വിസി യുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസിന്റെതിന് സമാനമായി ഡോ: രമയ്ക്കെതിരെയും നടപടി കൈക്കൊള്ളാ നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോളേജിലെ മുൻ എസ്എഫ്ഐ വിദ്യാർത്ഥി നേതാവായിരുന്ന  ഇമ്മാനുവൽ എന്ന വിദ്യാർത്ഥിയാണെന്ന് പേരെടുത്ത് പ്രിൻസിപ്പൽ പരാമർശിച്ചിരുന്നു. ഇതാണ് SFI യെയും സിപിഎം നേയും പ്രകോപിച്ചത്.

പൂക്കോട് വെറ്റിറിനറി കോളേജിലേതിന് സമാനമായി, സംസ്ഥാനത്തെ മറ്റ് കോളേജുകളിലും SFI യ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപം ബലപ്പിക്കുന്നതാണ് ഡോ:രമയ്ക്കെതിരായ സർക്കാർ നടപടിയും തുടർന്നുള്ള കോടതിയുടെ ഇടപെടലും.

ഹർജ്ജികാരി ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
(SUCC)

Leave a Reply

Your email address will not be published. Required fields are marked *