കാലിക്കറ്റ്‌, സംസ്കൃത വിസി മാരുടെ നിയമനം ഗവർണർ അസാധുവാക്കി, ഡിജിറ്റൽ, ഓപ്പൺ വിസി മാരുടെ നിയമനങ്ങളിൽ തീർപ്പ് യുജിസി യുടെ മറുപടി ലഭ്യമായ ശേഷം1 min read

 

തിരുവനന്തപുരം :KTU വിസി യായിരുന്ന ഡോ: എം.എസ്. രാജശ്രീയുടെ നിയമനം ‘വോയ്‌ഡ്‌ അബ്നിഷ്യ’ പ്രകാരം അസാധുവാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കാലിക്കറ്റ് വിസി ഡോ: എം.കെ ജയരാജനെയും, കാലടി ‘സംസ്കൃത’ വിസി ഡോ:എം.വി. നാരായണനെയും വിസി പദവിയിൽ നിന്ന് നീക്കിക്കൊണ്ടും നിയമനങ്ങൾ അസാധുവാ ക്കികൊണ്ടും ഗവർണർ കൂടിയായ ചാൻസലർ ഉത്തരവിട്ടു. യു ജി സി യുടെ മറുപടി ലഭ്യമായ ശേഷം ഡിജിറ്റൽ, ഓപ്പൺ വിസി മാരുടെ നിയമനങ്ങളുടെ സാധുതയിൽ തീർപ്പുണ്ടാകും. ആറ് ആഴ്ചക്കുള്ളിൽ തീരുമാനം കൈകൊള്ളണമെന്ന്കോടതി നിർദ്ദേശിച്ചിരുന്നത് പ്രകാരം ഗവർണറുടെ തീരുമാനം കോടതിക്ക് കൈമാറും.

KTU വിസിയുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിക്ക് സമാനമായി നിയമനം നേടിയ വിസി മാരെ പുറത്താക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളും,ഇവർ വിസി മാരായി തുടരുന്നത് ചോദ്യം ചെയ്തുള്ള ക്വാ വാറണ്ടോ ഹർജ്ജി കളും പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ്. സി. പി. മുഹമ്മദ്‌ നിയാസ്, ഹർജ്ജിക്കാരായ വിസി മാരുടെ വിശദീകരണം വീണ്ടും കേട്ട് തീർപ്പ് കൽപ്പിക്കാൻ ഗവർണർക്ക് ആറ് ആഴ്ച സമയം അനുവദിച്ചിരുന്നു.. UGC ചട്ട ലംഘനം നടന്നിട്ടുണ്ടോഎന്നും കാരണം കാണിക്കലിന്റെ നിയമസാധുതയും ഗ വർണർ വിശദമായി പരിശോധിക്കണമെന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വിസി മാരെ പുറത്താക്കികൊണ്ടുള്ള ഗവർണറുടെ നടപടി. ഉത്തരവ് പുറത്തിറക്കിയാലും വിസി മാർക്ക് കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും, 10 ദിവസം കഴിഞ്ഞ് മാത്രമേ പുറത്താക്കൽ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂ എന്നും. വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പതിനൊന്നു വിസി മാർക്കും ഗവർണർ ഹീയറിങ് നടത്തി പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ഒരു വർഷം മുൻപ് നൽകിയെങ്കിലും കോടതിയുടെ സ്റ്റേ ഉത്തരവിലൂടെ മേൽനടപടികൾ തടഞ്ഞിരുന്നു.സേർച്ച്‌ കമ്മിറ്റി പാനൽ കൂടാതെ നിയമനം നടത്തിയതും, സർക്കാർ പ്രതിനിധി സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടതും UGC ചട്ടങ്ങൾക്ക് വിരുദ്ധ മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ എല്ലാപേർക്കും കാണിക്കാൻ നോട്ടീസ് നൽകിയിരുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ്,സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരെ ഹിയറിങ്ങിന് കഴിഞ്ഞ മാസം 24 -)o തീയതി ഗവർണർ നേരിട്ടു ക്ഷണിച്ചിരുന്നു കാലിക്കറ്റ് വിസി ക്ക് വേണ്ടി അഭിഭാഷകൻ നേരിട്ട് ഹാജരായപ്പോൾ, സംസ്കൃത വിസി ക്ക് വേണ്ടി അഭിഭാഷകൻ ഓൺലൈനായി ഹാജരായി. ഡിജിറ്റൽ സർവകലാശാല വിസി നേരിട്ട് ഹാജരായെ ങ്കിലും ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. രാജിക്കത്ത് ഗവർണർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഹിയറിങ് നടന്ന കാലിക്കറ്റ്, സംസ്കൃത വിസി മാരെ പുറത്താക്കിയെങ്കിലും, മറ്റു രണ്ടുപേരുടെ കാര്യത്തിൽ അന്തിമ തീർപ്പ് കൈകൊണ്ടിട്ടില്ല.

കാലിക്കറ്റ് വിസി യുടെ നിയമനത്തിനുള്ള കമ്മിറ്റിയിൽ ഗവൺമെൻറ് ചീഫ് സെക്രട്ടറി പങ്കെടുത്തതും, സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം നൽകിയതുമാണ് നിയമനം അസാധു ആകുന്നതിന് കാരണമായത്. എന്നാൽ ഡിജിറ്റൽ, ഓപ്പൺ വിസി മാരെ സർവ്വകലാശാലയിൽ ആദ്യ വിസി മാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചത് കൊണ്ട് അവർക്ക് നിയമപരമായ സംരക്ഷണം ഉണ്ടെന്നാണ് വാദം. എന്നാൽ യൂണിവേഴ്സിറ്റിക്ക് യുജിസി അംഗീകാരം കിട്ടിക്കഴിഞ്ഞാൽ വിസി മാർ യുജിസി ചട്ട പ്രകാരം നിയമിക്കപ്പെടേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യുജിസിയുടെ മറുപടി ലഭ്യമായ ശേഷം മാത്രമേ ഈ രണ്ടു വിസിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.

ഗവർണർ നോട്ടീസ് നൽകിയ 11 പേരിൽ നിലവിൽ വിസി മാരായി തുടരുന്നത് 4 പേർമാത്രമാണ്

UGC പ്രതിനിധിയെ ഒഴിവാക്കി നടത്തിയ വെറ്റിനറി വിസി നിയമനം ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു വെങ്കിലും ഗവർണർ മറ്റ് വിസി മാരോടൊപ്പം അദ്ദേഹത്തിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നില്ല. അദ്ദേഹത്തെയാണ് വിദ്യാർത്ഥിയുടെ അസ്വാഭാവികമരണത്തെ തുടർന്ന് ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുള്ളത്.
.
നോട്ടീസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം, , വിസി മാർ വിരമിച്ചു.
കണ്ണൂർ, ഫിഷറീസ്, വിസി മാർ കോടതി വിധിയിലൂടെ പുറത്തായി. കാർഷിക വിസി കാലാവധി പൂർത്തിയാക്കി. KTU വിസി സുപ്രീം കോടതിവിധി പ്രകാരം ആദ്യം തന്നെ പുറത്തായിരുന്നു.നിയമ സർവ്വകലാശാല വിസി വിരമിച്ചിട്ട് ഒരു വർഷത്തിലേറെ ആയിട്ടും പകരം സ്ഥിരം വിസി യെ നിയമിച്ചിട്ടില്ല. ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആണ് നിയമസർവ്വകലാശാലയൈടെ ചാൻസിലർ.

Leave a Reply

Your email address will not be published. Required fields are marked *