കേരള സെനറ്റ് :വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകി,നാല് വിസി മാരുടെ ഹീയറിങ് 24 ന്1 min read

 

തിരുവനന്തപുരം :ഗവർണറുടെ നിർദ്ദേശപ്രകാരം  സേർച്ച്‌ കമ്മിറ്റിയിലേക്ക് സെന റ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് കേരള
വിസി വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ചാൻസലർ എന്ന നിലയിൽ യോഗത്തിൽ ആധ്യ ക്ഷo വഹിച്ചത് സംബന്ധിച്ച് കേരള വിസി ഡോ:മോഹൻ കുന്നുമേൽ ഇന്ന് ഗവർണറെ നേരിൽ കണ്ട്റിപ്പോർട്ട് നൽകി.ഗവർണർ ആവശ്യപ്പെട്ടതനിസരിച്ചാണ് വിസി റിപ്പോർട്ട്‌ നൽകിയത്.

യൂണിവേഴ്സിറ്റി നിയമപ്രകാരം വൈസ് ചാൻസലറാണ് യോഗത്തിൽ അധ്യക്ഷം വയ്ക്കേണ്ടതെന്ന് മന്ത്രിയെ അറിയിച്ചിട്ടും, മന്ത്രി യോഗനടപടികൾ ആരംഭിച്ചതായും അജണ്ടയിൽ ഇല്ലാത്ത പ്രമേയം പാസായതായി യോഗത്തെ അറിയിച്ചതായും, യോഗത്തിൽ പ്രതിപക്ഷ സെനറ്റ് അംഗങ്ങൾ രണ്ടുപേരുകൾ നിർദ്ദേശിച്ചതായും,വിസി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിർദ്ദേശിച്ച പ്രതിനിധികളുടെ പേരുകൾ ഗവർണർ സ്വീകരിക്കാൻ സാധ്യതയില്ലെങ്കിലും,   വിസി അധ്യക്ഷത വഹിക്കേണ്ട യോഗത്തിൽ ചാൻസലറുടെ അനുമതി കൂടാതെ മന്ത്രി ചാൻസിലർ എന്ന നിലയിൽ അധ്യക്ഷം വഹിച്ചത് ക്രമവിരുദ്ധമാണെന്നും, മേലിൽ ഗവർണറുടെ അനുമതി കൂടാതെ സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹി ക്കാൻ പാടില്ലെന്നും മന്ത്രിയെ ഗവർണർ അറിയിക്കുമെന്ന റിയുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗം റദ്ദാക്കാനും ആക്കാനും വീണ്ടും പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് സ്പെഷ്യൽ സെനറ്റ് യോഗം ചേരാൻ വിസി ക്ക് നിർദ്ദേശം നൽകാനുമാണ് സാധ്യത.

*വി സി മാരുടെ ഹിയറിങ് ഫെബ്രുവരി 24ന്*

കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടീസ് നൽകിയ കാലിക്കറ്റ്,സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസി മാരെ ഗവർണർ ഈ മാസം 24 ന് ഹിയറിങ്ങിനു ക്ഷണിച്ചു.വിസി മാരോ, അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹീയറിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

അതിനിടെ സംസ്കൃത സർവകലാശാല വിസി, ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദ്ദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌ത്‌ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹജ്ജി ഫയൽ ചെയ്തുവെങ്കിലും അപ്പീൽ, ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അദ്ദേഹം അപ്പീൽ ഹർജ്ജി പിൻവലിക്കുകയായിരുന്നു.

24 ന് തനിക്കോ തന്റെ അഭിഭാഷകനോ ഹിയറിങ്ന് പങ്കെടുക്കുവാൻ അ സൗകര്യമുണ്ടെന്ന് കാണിച്ച് സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. ഹിയറിങ് യാതൊരു കാരണവശാലും മാറ്റില്ല എന്ന് അറിയിച്ച ഗവർണറുടെ ഓഫീസ് ഓൺലൈനായി പങ്കെടുക്കാൻ നിർദ്ദേശിച്ചു.

കാലിക്കറ്റ്‌ വിസി നിയമനത്തിന്റെ സേർച്ച്‌ കമ്മിറ്റിയിൽചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത യിൽ പാനലിന്പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിൽ വിസി മാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസി മാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാ ൻ കാരണമായി ഗവർണർ നോട്ടീസ് നൽകിയത്.

ഗവർണർ നോട്ടീസ് നൽകിയിരുന്ന കേരള, എംജി,കുസാറ്റ്, മലയാളം, വിസി മാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു . കേ റ്റി യു,കണ്ണൂർ, ഫിഷറീസ്,  വി സി മാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.

അതിനിടെ സർവ്വകലാശാലകളിൽ സ്ഥിരം വിസി മാരെനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ: മേരി ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി സർക്കാർ അഭിഭാഷകൻ എതിർസത്യവാഗ്മൂലം നൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ   ഹർജിയിൽ വാദം കേൾക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *