കോൺഗ്രസിന്റെ അനുരഞ്ജന ശ്രമങ്ങൾ പത്മജ തള്ളി.. ചാലക്കുടിയിലെ ബിജെപി സ്ഥാനാർഥിയായെക്കുമെന്ന് സൂചന1 min read

തിരുവനന്തപുരം :ബിജെപിയിലെത്തിയ പത്മജ ചാലക്കുടിയിലെ ബിജെപി സ്ഥാനാർഥിയായെക്കുമെന്ന് സൂചന.

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികളില്‍ പത്മജയ്ക്ക് അതൃ‍പ്തിയുണ്ടായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തന്റെ തോല്‍വിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതില്‍ പത്മജയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കാനും കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പരാതിപ്പെട്ടിരുന്നു.

സഹോദരൻ കെ മുരളീധരൻ വടകരയില്‍ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകും. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളെതന്നെ ലഭിച്ചത് ബിജെപിക്ക് നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *