തിരുവനന്തപുരം :പത്തു ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഐക്യ മഹിളാ സംഘം.
വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യ വകുപ്പിന് കൈമാറുന്നതുൾപ്പെടെ നിരവധി ജോലികൾ ചെയ്യുന്ന ആശാ പ്രവർകത്തർക്ക് പ്രതിമാസം ലഭിക്കുന്നത് തുച്ഛമായ ഓണറേറിയവും ഇൻസെൻ്റീവുമാണ്. ചെറിയ വരുമാനക്കാരായ ആശാ പ്രവർത്തകരുടെ ഓണറേറിയം കൃത്യമായി നൽകാൻ പോലും സർക്കാർ ശ്രമിക്കുന്നില്ല. കൊവിഡ് കാലത്ത് ജീവൻ പണയം വെച്ചാണ് ആശാ പ്രവർത്തകർ തൊഴിലെടുത്തത്. പ്രത്യകിച്ച് പകർച്ച വ്യാധികൾ വ്യാപകമാകുന്ന ഘട്ടങ്ങളിലൊക്കെ ആശാ പ്രവർത്തകരുടെ സേവനം ശ്ലാഘനീയമാണ്. ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്കൊപ്പമുണ്ടെന്ന് ഐക്യ മഹിളാസംഘം സംസ്ഥാന കമ്മിറ്റി അറിയിച്ചു.