തിരുവനന്തപുരം :സംസ്ഥാന ബജറ്റ് ഇന്ന്. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് ആണിത്.രാവിലെ 9 മണിയ്ക്കാണ് മന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുക.
സംസ്ഥാന സര്‍ക്കാര്‍ ധനപ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയിലും മുകളിലാണ്. റബറിന്റെ താങ്ങുവിലയില്‍ 20 രൂപയുടെങ്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ഉള്‍പ്പടെ വിവിധ വിഭാഗങ്ങള്‍ക്കു നല്‍കാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
ബജറ്റ് അവതരണത്തിന് മുന്നേ സംസാരിക്കവെ തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ധനമന്ത്രി ബജറ്റിന് മുൻപ് വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.