കേന്ദ്ര ബജറ്റ് നാളെ.. മൊറാർജി ദേശായിക്കൊപ്പമെത്താൻ നിർമല സീതാരാമനും1 min read

ഡൽഹി :കേന്ദ്ര ബജറ്റ് നാളെ. തുടർച്ചയായി 6ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടത്തിൽ മൊറാർജി  ദേശായിക്കൊപ്പമെത്താൻ നിർമല സീതാരാമനും ഒരുങ്ങികഴിഞ്ഞു .

2019 മുതലാണ് നിർമല സീതാരാമൻ തുടർച്ചയായി പാർലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച്‌ തുടങ്ങിയത്. നിലവില്‍ ഈ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്.

1959-64 കാലഘട്ടത്തില്‍ തുടർച്ചയായി അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അദ്ദേഹം അവതരിപ്പിച്ചിരുന്നു.മാത്രമല്ല പത്ത് ബജറ്റുകല്‍ അവതരിപ്പിച്ച്‌ ഏറ്റവും അധികം ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോർഡും മൊറാർജി ദേശായിക്കാണ്.

നേരത്തെ ധനമന്ത്രിമാരായ മൻമോഹൻ സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരും തുടർച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പി. ചിദംബരം 2003-2005 മുതല്‍ 2008-2009 വരെയും യശ്വന്ത് സിൻഹ 1998-ലും, 1999-2000 മുതല്‍ 2002-03 വരെയും തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചു.

യശ്വന്ത് സിൻഹയാണ് വൈകുന്നേരം അഞ്ചിനുള്ള ബജറ്റ് അവതരണ സമയം മാറ്റി രാവിലെ 11 മുതലാക്കിയത്. 1991 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തിലാണ് മൻമോഹൻ സിംഗ് തുടർച്ചായായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചത്.എന്നാല്‍ വ്യാഴാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതോടെ ഇവരെയെല്ലാം പിന്നാലാക്കി നിർമല സീതാരാമൻ തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കും.

അതെസമയം ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോഡും നിർമല സീതാരാമനാണ്. 2020-ല്‍ രണ്ട് മണിക്കൂർ 42 മിനിട്ട് സമയമെടുത്തായിരുന്നു ബജറ്റ് അവതരണം.മാത്രമല്ല പേപ്പർ ഇല്ലാതെ, അച്ചടിച്ച കോപ്പി ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രിയും നിർമലാ സീതാരാമനാണ്. 2021-ലെ ബജറ്റിലായിരുന്നു ഇത്. അച്ചടിച്ച കോപ്പി ഇല്ലാത്തതുകൊണ്ട് തന്നെ പാർലമെൻറ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ‘യൂണിയൻ ബജറ്റ് മൊബൈല്‍ ആപ്പില്‍’ ലഭ്യമായിരുന്നു.

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ബുധനാഴ്ചയോടെ തുടക്കമായി. വ്യാഴാഴ്ചയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങിയത് .സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെൻ്റിൻ്റെ മേശപ്പുറത്ത് വെക്കില്ല. കൈയടി നേടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *