വിദ്യാഭ്യാസ, വ്യവസായ , വിനോദ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ,5000കോടിയുടെ വികസന പദ്ധതി ,KSRTC ക്ക് 128കോടി, 10000തൊഴിലവസരങ്ങൾ,കർഷകർക്ക് 1698 കോടി1 min read

തിരുവനന്തപുരം :തകരില്ല കേരളം, തകർക്കാൻ കഴിയില്ല എന്ന പ്രഖ്യാപനത്തോടെ സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്നു.പറഞ്ഞും എഴുതിയും കേരളത്തെ തോൽപിക്കരുത് എന്ന അഭ്യർത്ഥനയോടെ യാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘വന്ദേഭാരത് എക്സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാനസർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല. നിലവിലുള്ള റെയില്‍പാതകളുടെ നവീകരണവും വളവുനികർത്തലും ഡബിള്‍ ലൈനിങും പൂർത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്.’

‘അതിവേഘ ട്രെയിൻ യാത്രക്കാർക്കുള്ള കെ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച്‌ കേന്ദ്ര സർക്കാറുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണ്’, ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മറ്റുമെന്നും മന്ത്രി പറഞ്ഞു.പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം. നിക്ഷേപ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ക്യാമ്ബസുകള്‍ സംരംഭകരെയും സംരംഭങ്ങളെയും വളർത്തിയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ചത്തു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്കായി 250 കോടി ബജറ്റില്‍ വകയിരുത്തി.

സ്പെഷ്യല്‍ സ്കോളർഷിപ് ഫണ്ട് 10 കോടിയും ബജറ്റില്‍ മാറ്റിവച്ചു. എപിജെ അബ്ദുള്‍ കലാം സർവകലാശാലക്ക് 10 കോടി, സർവകലാശാലകള്‍ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ 71 കോടി എന്നിവയും വകയിരുത്തി. ഓക്സ്ഫോഡ് സർവകലാശാലയില്‍ പി.എച്ച്‌.ഡിക്ക് ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവർ 3 വർഷം കേരളത്തില്‍ നിർബന്ധിത സേവനം ചെയ്യണം. സ്വകാര്യ വ്യവസായ പാർക്ക് 25 എണ്ണം കൂടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *