തമിഴ്‌നാട്ടിലെ മദ്യ ദുരന്തം പാഠമാക്കുമോ?… കേരളത്തിലും എക്സൈസ് വകുപ്പിൽ നിരവധി ഓഫീസർ തസ്തികകളിൽ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു1 min read

തിരുവനന്തപുരം :കേരളത്തിലെ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ മുതൽഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വരെയുള്ള നിരവധി തസ്തികളാണ് നിലവിൽ നികത്തനാകാതെ ഒഴിഞ്ഞു കിടക്കുന്നത്. സീനിയോറിറ്റി ലിസ്റ്റു ഫൈനലൈസേഷനുമായി  ബന്ധപ്പെട്ട് അർഹരായവർക്ക് താൽക്കാലിക പ്രമോഷനുകളാണ് നിലവിൽ നൽകിയിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ ഇടപെടൽ മൂലം താൽക്കാലിക പ്രമോഷൻ നിർത്തിവച്ചിരിക്കുകയാണ്. തത്ഫലമായി സിവിൽ എക്സൈസ് ഓഫീസർമാരുടെ നിരവധി ഒഴിവുകളും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരുടെ 32 ഒഴിവുകളും എക്സൈസ് ഇൻസ്പെക്ടർമാരുടെ 32 ഒഴിവുകളും എക്സൈസ് സർക്കിൾസ് മാരുടെ ഇരുപതോളം ഒഴിവുകളും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മാരുടെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെയും പ്രമോഷൻ ഒഴിവുകളും നികത്താതെ നിലവിൽ ഉത്തരവു മൂലം തടഞ്ഞിരിക്കുകയാണ്. കൂടാതെ 70 ഓളം എക്സൈസ് ഇൻസ്പെക്ടർമാർ നിലവിൽ അടിസ്ഥാന ട്രെയിനിങ്ങിലും ആണ്. തൽഫലമായി റേഞ്ച് ഓഫീസുകളിലും ചെക്ക് പോസ്റ്റുകളിലും ആയി നൂറോളം സ്ഥലത്ത് ഇൻസ്പെക്ടർമാർ ഇല്ലാത്ത അവസ്ഥയുമാണ്. തലസ്ഥാന ജില്ല ഉൾപ്പെടെ നിലവിൽ 9 ജില്ലകൾക്ക് നാഥന്മാരായ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മാർ ഇല്ലാത്ത അവസ്ഥയാണ്. എക്സൈസ് ഓഫീസർ മാരുടെ ഒഴിവുകൾ നിലവിൽ വകുപ്പിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കും അതുപോലെതന്നെ എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും ലൈസൻസ്ഡ് സ്ഥാപനങ്ങൾ പരിശോധിക്കുന്നതിനും റെയിഞ്ച് ഓഫീസുകളിൽ നിർണായക തീരുമാനങ്ങൾ എടുത്ത് എൻഫോഴ്സ്മെന്റ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും എക്സൈസ് ഇൻസ്പെക്ടർമാരുടെയും ടിയാന്റെ അഭാവത്തിൽ അസിസ്റ്റന്റ് എക്സൈസ് മാരുടെയും സേവനം. അത്യന്താപേക്ഷിതമാണ്. അയൽ സംസ്ഥാനത്ത് മദ്യ ദുരന്തത്തിലൂടെ 55ൽ ഏറെ ആൾക്കാർ മരണപ്പെടുകയും നിരവധി ആൾക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെട്ട് അടിയന്തിര പരിഹാരം കണ്ടെത്തേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *