നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽ പണ വേട്ട1 min read

 

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽ പണ വേട്ട .രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന 50,46,500 രൂപയും മൂന്ന് ലക്ഷത്തോളം രൂപ മൂല്യമുള്ള വിദേശ കറൻസികളുമാണ് എക്സൈസ് കണ്ടെത്തിയത് . ആറ്റിങ്ങൽ കരിമ്പാലോട് സ്വദേശിയായ നിഹാസിനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു.

തമിഴ്നാട്ടിൽ നിന്നും രേഖകൾ ഇല്ലാതെയാണ് വോൾവോ ബസ്സിൽ പ്രതി കുഴൽ പണം കടത്തി കൊണ്ടുവന്നത്. പ്രതി കുഴൽ പണമായി വരുന്ന രഹസ്യ വിവരത്തെ തുടർന്നാണ് അമരവിള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ശേഷം പ്രതി നിഹാസിനെ നെയ്യാറ്റിൻകര പോലീസിന് കൈമാറി.

ആദായ നികുതി വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വിദേശ കറൻസി കൂടി ഉൾപ്പെട്ടതിനാൽ ആവശ്യമുള്ള പക്ഷം ആദായ നികുതി വകുപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. സർക്കിൾ ഇൻസ്പെക്ടറോടൊപ്പം എക്സൈസ് ഇൻസ്‌പെക്ടർ മോനിരാജേഷ്, പ്രിവന്റീവ് ഓഫീസർ രാജൻ, ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി വി ശ്രീകുമാർ, വിപിൻ പി എസ്, ബിനു വി, ബോബിൻ വി രാജ് എന്നിവർ ചേർന്നുള്ള വാഹന പരിശോധനക്കിടെ ആണ് പണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *