KTU മുൻ വിസി സിസാ തോമസിനെതിരെ അച്ചടക്ക നടപടി റദ്ദാക്കി.സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം1 min read

 

കൊച്ചി :സിസ തോമസിന് എതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി.

ഗവർണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതയായ പ്രൊഫ. സിസ തോമസിന് എതിരെ സർക്കാർ തുടങ്ങിയ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ധാക്കി. സർക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാൻസലരുടെ ചുമതല ഏറ്റെടുത്തു എന്നു കാണിച്ചു നൽകിയ കാരണം കാണിക്കൽ നോട്ടീസും കോടതി റദ്ദാക്കി.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധു ആക്കിയപ്പോഴാണ് ചാൻസലർ കൂടിയായ ഗവർണ്ണർ യൂണിവേഴ്സിറ്റി ചട്ടങ്ങൾ പ്രകാരവും, യുജിസി ചട്ടങ്ങൾ പ്രകാരവും സിസ തോമസിനെ താൽകാലിക വൈസ് ചാൻസലർ ആയി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോൾ,സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനു ശേഷമാണ് സർക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തു എന്നു ആരോപിച്ചു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസാ തോമസ് ട്രിബ്യുണലിനെ സമീപിച്ചെങ്കിലും നടപടികൾ തുടരാമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ല എന്നും, തെറ്റായി നൽകിയതാനെന്നും കണ്ടെത്തി. സിസയെ ചാൻസലർ നിയമിച്ചത് യൂണിവേഴ്സിറ്റി ചട്ടങ്ങളും, യുജിസി ചട്ടങ്ങളും അനുസരിച്ചാണെന്നും അതിനാൽ നോട്ടീസിലെ ആരോപണങ്ങൾ നിലനിൽക്കില്ല എന്നും കോടതി വിധിച്ചു.

മാത്രമല്ല സിസയുടെ നിയമനം നിയമപരമാണെന്നു ഹൈക്കോടതി കണ്ടെത്തിയതാണ്. ആ കേസിൽ സർക്കാർ കക്ഷിയുമായിരുന്നു. അതിനാൽ ഒരിക്കൽ കോടതി വിധി പ്രകാരം അന്തിമമായ ഒരു വിഷയം വീണ്ടും re-open
ചെയ്യാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞു.

ട്രിബ്യുണൽ ഉത്തരവിന് പിന്നാലെ റിട്ടയർ ചെയ്യുന്ന ദിവസം, ചാർജ് കൈമാറിയതിനു ശേഷവും, കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ഇതും ചൊദ്യം ചെയ്തു കൊണ്ടാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവോടെ കുറ്റാരോപണ മെമ്മോ അടക്കം എല്ലാ തുടർനടപടികളും റദ്ദാ ക്കപ്പെട്ടിരിക്കുകയാണ്.

സിസ തോമസിനിനെതിരായ എല്ലാ നടപടികളും നിയമപരമായി നിലനിൽക്കിലയെന്നു ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

സിസ തോമസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *