തിരുവനന്തപുരം :വിസി മാരെ നിയമിക്കുവാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് സർക്കാർ ചോദ്യം ചെയ്യുമെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ.
.വിസി മാരെ അടിയന്തരമായി നിയ മിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ: മേരി ജോർജ് ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിൻറെ നിലപാട് വ്യക്തമാക്കിയത്. ഗവർണറെയും, സംസ്ഥാന സർക്കാരിനെയും, സർവ്വകലാശാലകളെയും എതിർകക്ഷികളാ ക്കിയാണ് മേരിജോർജ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. ഹർജി വാദം കേൾക്കുന്നതിന് ജൂലൈ 17 ന് മാറ്റി.