27/6/22
തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം തുടങ്ങിയ വിവാദങ്ങളുടെ നടുവിൽ നിയമസഭ സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനുള്ള വേദിയായി സഭ മാറുമെന്നതിൽ സംശയമില്ല.
ആദ്യ ദിനമായ ഇന്ന് രാവിലെ തന്നെ ശക്തമായ പ്രതിഷേധത്തിന്റെ സൂചന പ്രതിപക്ഷം നൽകി. കറുപ്പ് വസ്ത്രവും, മാസ്കും ധരിച്ച് യുഡിഫ് എം എൽ എ മാർ സഭയിലെത്തി. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ എന്നീ എം എൽ എ മാരാണ് കറുത്ത ഷർട്ട് ധരിച്ച് സഭയിലെത്തിയത്.
ജൂലൈ 27വരെ നീണ്ടുനിൽക്കുന്ന സഭാസമ്മേളനത്തിൽ വിവാദങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്ന് കരുതുന്നു.