തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : ജില്ലാ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി1 min read

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതലക്കാരായി എല്ലാ റവന്യു ജില്ലകൾക്കും ഇൻ ചാർജുമാരെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: കെ സോമൻ(തിരുവനന്തപുരം മേഖല പ്രസിഡണ്ട്‌ )
കൊല്ലം: വി വി രാജേഷ് ( തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡണ്ട്‌ )
പത്തനംതിട്ട : അനൂപ് ആന്റണി ( സംസ്ഥാന മീഡിയ- സോഷ്യൽ മീഡിയ പ്രഭാരി), ആലപ്പുഴ: എൻ ഹരി ( എറണാകുളം മേഖല പ്രസിഡണ്ട്‌), കോട്ടയം ( അഡ്വ. ഷോൺ ജോർജ് ( ജില്ലാ പഞ്ചായത്ത്‌ അംഗം), ഇടുക്കി: പന്തളം പ്രതാപൻ ( സംസ്ഥാന സെക്രട്ടറി), എറണാകുളം: അശോകൻ കുളനട ( സംസ്ഥാന സെൽ കോർഡിനേറ്റർ), തൃശൂർ: എം വി ഗോപകുമാർ ( ആലപ്പുഴ മുൻ ജില്ലാ പ്രസിഡണ്ട്‌), പാലക്കാട്‌: കെ കെ അനീഷ് കുമാർ (തൃശൂർ മുൻ ജില്ലാ പ്രസിഡണ്ട്‌), മലപ്പുറം: കെ. രഞ്ജിത് ( സംസ്ഥാന സെക്രട്ടറി), കോഴിക്കോട്: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (പാലക്കാട്‌ മേഖല പ്രസിഡണ്ട്‌), വയനാട്: അഡ്വ. കെ ശ്രീകാന്ത് (സംസ്ഥാന സെക്രട്ടറി), കണ്ണൂർ: ടി പി ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട് മേഖല പ്രസിഡണ്ട്‌), കാസർഗോഡ്: വി കെ സജീവൻ ( കോഴിക്കോട് മുൻ ജില്ലാ പ്രസിഡണ്ട്‌) എന്നിവരാണ് വിവിധ ജില്ലകളുടെ ചുമതലക്കാർ. ബൂത്ത്‌, വാർഡ് തലത്തിൽ വരെയുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ യോഗത്തിൽ നിർദേശം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *