തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിലെ തിരുവനന്തപുരം ജില്ലാ അംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.എസ് അംബിക എംഎല്‍എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഭാഗ്യക്കുറി മേഖലയിൽ ജോലി ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ഒരു ഉപാധിയാണ് യൂണിഫോം എന്നും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകാൻ സാധിച്ചുവെന്നും എംഎഎൽഎ പറഞ്ഞു.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ് കുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ രാജേഷ് കുമാർ എസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷെറിൻ.കെ.ശശി, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ഭാഗ്യക്കുറി മേഖലയിലെ അരലക്ഷത്തിലധികം പേരാണ് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി ഉള്ളത്.