ഇടവേളയില്ലാതെ നേതാജി ഗ്രന്ഥശാലയുടെ കൈത്താങ്; പുരസ്‌കാരങ്ങളും ,ഓണകിറ്റുകളും വിതരണം ചെയ്തു1 min read

23/9/22

അരുവിക്കര : മൈലം നേതാജി ഗ്രന്ഥശാലയുടെ 12-ാമത് വാർഷിക സമ്മേളനം മൈലം ഗ്രന്ഥശാല ഹാളിൽ വച്ച് ഗ്രന്ഥശാല പ്രസിഡന്റ് തോപ്പിൽ ശശിധരന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം  വെ ള്ള നാട് ശശി ഉത്ഘാടനം ചെയ്തു.

പ്രദേശത്തു നിന്നും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യൽ പരിശീലനം വനിതകൾക്കായി നടത്തുകയും പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾക്കായി കലാ-കായിക മത്സരവും അത്തപ്പൂക്കള മത്സരവും നടത്തി വിജയികൾക്ക് സമ്മാന വിതരണം നടത്തി.

വിവിധ മേഘലകളിലെ പ്രതിഭകളെ ആദരിച്ചു. പ്രദേശത്തെ200 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം വെള്ളനാട് ശശിയും, കലാകായിക മത്സര വിജയി കൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് മെമ്പർ ശ്രീരമേശ് ചന്ദ്രനും,

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ശ്രീ ഗണപതി പോറ്റിയും ഓണകിറ്റ് വിതരണം Rev. തങ്കപ്പനും ഗോപാലകൃഷ്ണൻ നായരും അനിൽ കോവിലകം കുഴിത്തുറ വിജയൻ ഷാഹിത | എന്നിവർ നിർവഹിച്ചു ഗ്രന്ഥശാല സെക്രട്ടറി സുഷ U S സ്വാഗതവും ട്രഷറർ ഉഷാകുമാരി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *