മദ്യഭരണത്തിനെതിരെ ഉപ്പ് സത്യാഗ്രഹം നടത്തുമെന്ന് കേരള മദ്യ വിമോചന മഹാ സഖ്യം1 min read

തിരുവനന്തപുരം :മദ്യ ഭരണത്തിനെതിരെ ഉപ്പ് സത്യാഗ്രഹം നടത്തുമെന്ന് കേരള മദ്യ വിമോചന മഹാ സഖ്യം.

ഗുജറാത്തിലെ ദണ്ഡി കടപ്പുറത്തുനിന്ന് കൊണ്ടുവന്ന ഗാന്ധിജിയുടെ ആത്മാവ് കുടികൊള്ളുന്ന കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി മദ്യഭരണത്തിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ളഉപ്പ്സത്യാഗ്രഹംആരംഭിക്കുന്നു.

ജൂൺ 12 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മദ്യഭരണത്തിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ള ഉപ്പ് സത്യാഗ്രഹം പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. 2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മദ്യവർജന നയത്തിലൂടെ ലഹരിവിമുക്ത കേരളം വാഗ്ദാനം ചെയ്തപ്പോൾ വലിയ പ്രതീക്ഷയോടെയാണ് ജനം ഇടതുമുന്നണിക്ക് വോട്ട് ചെയ്തത്. കഴിഞ്ഞ എട്ട് വർഷമായി ഇടതുമുന്നണി അധികാരത്തിൽ തുടരുന്നു.ഇപ്പോൾ മദ്യവും മറ്റു ലഹരിവസ്തുക്കളും ഉമ്മൻചാണ്ടിയുടെ മദ്യനിരോധനക്കാലത്ത് ഉണ്ടായിരുന്നതിനെക്കാൾ എത്രയോ മടങ്ങാണ്. ഈ നില തുടരുവാൻ അനുവദിച്ചാൽ കേരളം സമ്പൂർണ നാശത്തിൽ കലാശിക്കും.അതിനാൽ ഇനിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാതിരിക്കാനും ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചു വരുന്നതിനും വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ കേരള മദ്യ വിമോചന മഹാ സഖ്യം ആരംഭിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ മെയ് 23 ന് തൃശ്ശൂരിൽ വെച്ചാണ് കേരള മദ്യ വിമോചന മഹാ സഖ്യം നിലവിൽ വന്നത്.സഖ്യത്തിന്റെ പ്രഥമ പൊതു പരിപാടിയാണ് ഉപ്പ് സത്യാഗ്രഹം.ദണ്ഡിയിൽനിന്ന് കൊണ്ടുവന്ന കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി,ആ ഉപ്പ് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി ജനത്തിന് നൽകുന്ന പദ്ധതിയിലൂടെ ലഹരിക്കെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ജനത്തെ പങ്കാളികളാക്കും.മദ്യമല്ല ഭക്ഷണമാണ് ജനത്തിന് വേണ്ടത് എന്ന സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഹരിവിമുക്ത കേരളത്തിന് ആദ്യം വേണ്ടത് മദ്യനിരോധനമാണ്. മദ്യവ്യാപനം ശക്തമാക്കിയിട്ട് ലഹരിവിമുക്ത കേരളത്തിനുവേണ്ടി സർക്കാർ നടത്തുന്ന കള്ളക്കളി ജനത്തിനുമുന്നിൽ തുറന്നു കാണിക്കും.
ജൂൺ12 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉപ്പ്
സത്യാഗ്രഹത്തിൽ രാഷ്ട്രീയ മത,ഗാന്ധിമാർഗ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ. എ.ജോസഫ്,സംസ്ഥാന സെക്രട്ടറി സന്ദീപ് മുരിക്കുംതറ,തിരുവനന്തപുരം ജില്ലാ കൺവീനർ കടകംപള്ളി ഹരിദാസ്, ശശി നെയ്യശ്ശേരി, അജിത തുടങ്ങിയവർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *