കേരള സർവകലാശാല ലെക്സിക്കൺ പാതിവഴിയിൽ ഉപേക്ഷിച്ചു;ഇടത് നേതാക്കളുടെ ചരിത്രം വിജ്ഞാനകോശമാക്കാൻ 10 കോടിയുടെ പദ്ധതിക്ക് നീക്കം, മഹാ നിഘണ്ടു പൂർത്തിയാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

29/10/22

തിരുവനന്തപുരം :മലയാള മഹാനിഘണ്ടുവിന്റെ ശേഷിക്കുന്ന വാല്യങ്ങളുടെ പ്രസിദ്ധീകരണം പാതി വഴിയിൽ ഉപേക്ഷിച്ച കേരള സർവകലാശാല സംസ്ഥാനത്തെ നൂറു വർഷത്തെ ഇടത് നേതാക്കളേയും സംസ്ക്കാരിക പ്രവർത്തകരേയും കുറിച്ചുള്ള ഒരു വിജ്ഞാനകോശം പുറത്തിറക്കാൻ നടപടികളാരംഭിച്ചു.

വിജ്ഞാനകോശത്തിന്റെ പ്രവർത്തനത്തിനും എഡിറ്റോറിയൽ ജീവനക്കാരെ നിയമിക്കുന്നതിനുമായി പത്തുകോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ട്. പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ സർവ്വകലാശാലയുടെ നടപ്പ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.
ഗവേഷണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എഡിറ്ററും അസിസ്റ്റന്റ് എഡിറ്റർമാരും അടങ്ങുന്ന എഡിറ്റോറിയൽ വിഭാഗത്തെ ആദ്യഘട്ടത്തിൽ നിയമിക്കും.

നാലു വാല്യങ്ങളായി ട്ടാണ് വിജ്ഞാനകോശം പുറത്തിറക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാർ, കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ, തൊഴിലാളി യൂണിയൻ പ്രവർത്തകർ, വിദ്യാഭ്യാസ ഭരണ മേഖലയിലെ പ്രമുഖർ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളും,  കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഇടതുപക്ഷ സംഭാവനകളും   ഉൾക്കൊള്ളിച്ചുള്ള വാല്യങ്ങളാണ് പുറത്തിറക്കുകയെന്നാണ് പറയുന്നത്.

കേരള സർവ്വകലാശാലയുടെ അന്താരാഷ്ട്ര മാർക്സിയൻ പഠന  കേന്ദ്രത്തെ മറയാക്കിയാണ് പുതിയ വിജ്ഞാനകോശം തയാറാക്കുന്നത്.

1964 ൽ ഡോ: ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച മലയാള മഹാനിഘണ്ടു വിന്റെ പ്രവർത്തനം പൂർത്തീകരിക്കാനാ വാതെ നിലച്ചമട്ടിലാണ്.  എട്ട് വാല്യങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ.മോഹനന്റെ ഭാര്യ ഡോ:പൂർണിമയെ വകുപ്പു മേധാവിയായി നിയമിച്ചത് വിവാദമായതോടെ പൂർണിമ സ്ഥാനമൊഴിഞ്ഞു. പകരം നിയമനം നടത്താതെയും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എഡിറ്റോറിയൽ ജീവനക്കാരെ നിയമിക്കാതെയും പ്രവർത്തനം നിലച്ചിരി ക്കുമ്പോഴാണ്  കോടികൾ മുടക്കി ഇടത് നേതാക്കളെ പ്രകീർത്തിക്കാൻ മാത്ര മായി വിജ്ഞാനകോശം പുറത്തിറക്കുന്നത്.

1977 ൽ എകെജി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനാണ് സർവകലാശാലാ ഭൂമി വിട്ടു കൊടുത്തത്. അവിടെ നടത്തേണ്ട ഇത്തരം ഗവേഷണ പ്രവർത്തനങ്ങൾ ഇപ്പോൾ സർവ്വകലാശാലയുടെ മാർക്സിയൻപഠന കേന്ദ്രത്തിന്റെ ചെലവിൽ നടത്തുന്നതായി ആക്ഷേപമുണ്ട്.

പഠനകേന്ദ്രങ്ങൾ സാധാരണ പഠന വകുപ്പുകളുടെ അനുബന്ധമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ , ഈ പഠന കേന്ദ്രത്തിന് മാത്രമായി സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള വിശാലമായ സൗകര്യങ്ങളാണ് സർവ്വകലാശാല ഒരുക്കിയിരിക്കുന്നത്.

യഥാർത്ഥ മാർക്സിയൻ പഠനത്തിന് പ്രാമുഖ്യം നൽകാനല്ല, പുതിയ വിജ്ഞനകോശം നിർമ്മിക്കുന്നത് എന്നതും വ്യക്തമാണ്.

അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മലയാളം മഹാനിഘണ്ടു പൂർത്തീകരണത്തിനുള്ള നടപടികൾ കൈക്കൊള്ളാതെ, കോടികൾ ചെലവിട്ട് ഇടതു നേതാക്കളെ സംബന്ധിച്ച പ്രത്യേക വിജ്ഞാനകോശം പുറത്തിറക്കാനുള്ള സർവ്വകലാശാലയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മലയാള മഹാനിഘണ്ടുവിന്റെ ശേഷിക്കുന്ന വാല്യങ്ങൾ പൂർത്തിയാക്കാൻ കേരള വിസി ക്ക് നിർദ്ദേശം നൽകണമെന്നുമാ വശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചാൻസലർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *