14/10/22
തിരുവനന്തപുരം :അടുത്ത അധ്യയന വർഷം മുതൽ ജനറല്‍ സ്കൂളുകളുടെ പേരില്‍ നിന്ന് ആണ്‍, പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജെന്‍ഡര്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കുന്ന പല സ്കൂളുകളുടെ പേരില്‍ ബോയ്സ്, അല്ലെങ്കില്‍ ഗേള്‍സ് എന്ന് ഉണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികള്‍ക്കു വിഷമം ഉണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെ ഇത്തരം സ്കൂളുകള്‍ പേര് പരിഷ്കരിക്കണം. സ്കൂളിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ബോര്‍ഡിലും അതനുസരിച്ച് തിരുത്തല്‍ വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
അതുപോലെ അക്കാദമിക തലത്തില്‍ കായികം പ്രത്യേക ഇനമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കായിക ദിനവും കേണല്‍ ഗോദവര്‍മ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂറോപ്പ് മുഴുവന്‍ സഞ്ചരിച്ച് ലോക കായികയിനങ്ങള്‍ മനസിലാക്കി അവ കേരളത്തില്‍ അവതരിപ്പിച്ച ഭരണാധികാരി ആയിരുന്നു ജിവി രാജയെന്ന് മന്ത്രി അനുസ്മരിച്ചു. ക്രിക്കറ്റ്, ഫുട്ബോള്‍ പോലുള്ള കായികയിനങ്ങള്‍ ഇവിടത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയത് രാജയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചത്. കായികം അക്കാദമിക പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന രാജയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹ്മാന്‍